SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

വി-ഗാർഡ് അറ്റാദായം ഉയർന്നു

v-guard

കൊച്ചി: വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ അറ്റാദായം രണ്ടാം പാദത്തിൽ 7.5 ശതമാനം വളർച്ചയോടെ 63.39 കോടി രൂപയായി. വരുമാനം 14.1 ശതമാനം ഉയർന്ന് 1293.99 കോടി രൂപയായി.
സെപ്തംബർ 30 ന് അവസാനിച്ച കമ്പനിയുടെ ആറ് മാസത്തിൽ സംയോജിത അറ്റ വരുമാനം 18 ശതമാനം വളർച്ചയോടെ 2348.51 കോടി രൂപയിൽ നിന്ന് 2771.09 കോടി രൂപയായി. .
ഇലക്ട്രോണിക്സ് വിഭാഗത്തിൽ മികച്ച മുന്നേറ്റം കൈവരിക്കാൻ വി ഗാർഡിന് സാധിച്ചെന്ന് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ഇൻ ഹൗസ് മാനുഫാക്ചറിംഗ്, ചെലവ് കുറഞ്ഞ നിർമ്മാണ പ്രവർത്തനങ്ങൾ, പ്രീമിയം പോർട്ട്‌ഫോളിയോയിലേക്കുള്ള മാറ്റം എന്നിവ മൊത്ത വരുമാനം ഉയർത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360