SignIn
Kerala Kaumudi Online
Thursday, 22 October 2026 11.29 AM IST

അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിന് വെള്ളിത്തിളക്കം

keralapava

ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വ്യാപാരമേളയിൽ സ്വച്ഛ പവലിയൻ വിഭാഗത്തിൽ കേരളത്തിന് വെള്ളി മെഡൽ. 'വികസിത് ഭാരത് @ 2047'എന്ന ആശയത്തിൽ വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടവും രാജ്യപുരോഗതിയിലുണ്ടായ മുന്നേറ്റവുമാണ് പവിലിയനിൽ അവതരിപ്പിച്ചത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മേൽനോട്ടത്തിൽ കോഴിക്കോട് ജി.ഐ.ടി സെസ്റ്റാണ് പവലിയന്റെ രൂപകൽപ്പനയും നിർമ്മാണവും നിർവഹിച്ചത് .

ഐ. ടി. പി ഒ ചെയർമാൻ പ്രദീപ് സിംഗ് ഖറോള, എക്‌സിക്യുട്ടീവ് ഡയറക്ടർ പ്രേംജിത് ലാൽ എന്നിവരിൽ നിന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.ജി സന്തോഷ് , ഡെപ്യൂട്ടി ഡയറക്ടർ എസ്. ആർ. പ്രവീൺ, ജോയിന്റ് സെക്രട്ടറി വി. ശ്യാം, ഇൻഫർമേഷൻ ഓഫീസർമാരായ പി. സതികുമാർ, സി.ടി ജോൺ, പവലിയൻ ഫാബ്രികേറ്റർ വി. പ്രേംചന്ദ് എന്നിവർ ചേർന്ന് മെഡൽ സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360