SignIn
Kerala Kaumudi Online
Thursday, 22 October 2026 5.33 PM IST

ഫാക്ടറികൾ പൂട്ടില്ല,​ ആ​ഫ്രി​ക്ക​ൻ ​ ക​ശു​അ​ണ്ടി നേരിട്ട് എത്തി​ക്കും

cashew

കൊ​ല്ലം​:​ ​ക​ശു​അ​ണ്ടി​ ​ക്ഷാ​മ​ത്താ​ൽ​ ​പൊ​തു​മേ​ഖ​ലാ​ ​ക​ശു​അ​ണ്ടി​ ​ഫാ​ക്ട​റി​ക​ൾ​ ​അ​ട​യു​ന്ന​ത് ​ഒ​ഴി​വാ​ക്കാ​ൻ​ ​ആ​ഫ്രി​ക്ക​യി​ലെ​ ​ക​ശു​അ​ണ്ടി​ ​ഉ​ത്പാ​ദ​ക​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​സ​ർ​ക്കാ​രു​മാ​യി​ ​നേ​രി​ട്ട് ​ഇ​ട​പാ​ട് ​ന​ട​ത്താ​ൻ​ ​കാ​ഷ്യു​ ​ബോ​ർ​ഡ്.​ ​

ഐ​വ​റി​ ​കോ​സ്റ്റ്,​ ​ടാ​ൻ​സാ​നി​യ,​ ​സെ​ന​ഗ​ൽ​ ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ളു​മാ​യാ​ണ് ​ച​ർ​ച്ച.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ക​ശു​അ​ണ്ടി​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ ​ഐ​വ​റി​ ​കോ​സ്റ്റി​ലെ​ ​ക​ശു​അ​ണ്ടി​ ​വ്യാ​പാ​രം​ ​നി​യ​ന്ത്രി​ക്കു​ന്ന​ ​കോ​ട്ട​ൺ​ ​ആ​ൻ​ഡ് ​കാ​ഷ്യു​ ​കൗ​ൺ​സി​ലു​മാ​യി​ ​നേ​രി​ട്ടു​ള്ള​ ​ഇ​ട​പാ​ടി​ന് ​കാ​ഷ്യു​ ​ബോ​ർ​ഡ് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​ ​തേ​ടി​യി​രി​ക്കു​ക​യാ​ണ്.​ ​ക​ശു​അ​ണ്ടി​ ​ക്ഷാ​മം​ ​മൂ​ലം​ ​പൊ​തു​മേ​ഖ​ലാ​ ​ഫാ​ക്ട​റി​ക​ൾ​ ​ക​ഴി​ഞ്ഞ​ ​ര​ണ്ടു​മാ​സ​മാ​യി​ ​അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.​ ​വി​ര​മി​ക്കു​ന്ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​ജോ​ലി​ ​ന​ൽ​കാ​ൻ​ ​നീ​ക്കി​വ​ച്ച​ ​ക​ശു​അ​ണ്ടി​ ​ഉ​പ​യോ​ഗി​ച്ച് ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ച​ ​ഫാ​ക്ട​റി​ക​ൾ​ ​വൈ​കാ​തെ​ ​അ​ട​യും.​ 3000​ ​ട​ൺ​ ​മൊ​സാം​ബി​ക് ​ക​ശു​അ​ണ്ടി​ക്ക് ​ക​രാ​റാ​യെ​ങ്കി​ലും​ ​ജ​നു​വ​രി​ ​അ​വ​സാ​ന​മേ​യെ​ത്തു.

​ഇടനിലക്കാരെ ഒഴിവാക്കാൻ കാ​ഷ്യു​ ​ബോ​ർ​ഡ്

പ്ര​തി​വ​ർ​ഷം​ ​ഏ​ഴ് ​മു​ത​ൽ​ ​പ​ത്ത് ​ല​ക്ഷം​ ​ട​ൺ​ ​വ​രെ​ ​ക​ശു​അ​ണ്ടി​ ​ഐ​വ​റി​കോ​സ്റ്റി​ൽ​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്.​ ​കാ​ഷ്യു​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​യും​ ​കാ​പ്പെ​ക്സി​ന്റെ​യും​ 40​ ​ഫാ​ക്ട​റി​ക​ളി​ൽ​ ​സ്ഥി​ര​മാ​യി​ ​തൊ​ഴി​ൽ​ ​ന​ൽ​കാ​ൻ​ ​പ്ര​തി​വ​ർ​ഷം​ 25000​ ​ട​ൺ​ ​ക​ശു​അ​ണ്ടി​ ​മ​തി.​ ​ഐ​വ​റി​കോ​സ്റ്റു​മാ​യി​ ​മാ​ത്രം​ ​ധാ​ര​ണ​ ​ഉ​ണ്ടാ​യാ​ൽ​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​അ​ട​യാ​തെ​ ​തൊ​ഴി​ൽ​ ​ന​ൽ​കാ​മെ​ന്നാ​ണ് ​ക​ണ​ക്കു​കൂ​ട്ട​ൽ.​ ​കൂ​ടാ​തെ​ ​ഇ​ട​നി​ല​ക്കാ​രു​ടെ​ ​ലാ​ഭം​ ​ഒ​ഴി​വാ​ക്കാ​നാ​കു​മാ​കും.

ഉത്പാദക രാജ്യങ്ങളിലെ സർക്കാരുമായി ഇടപാട് നേരിട്ടാകുമ്പോൾ ഇടനിലക്കാരുടെ ലാഭം ഒഴിവാക്കാം

 ദുബായ്, സിംഗപ്പൂർ, യു.കെ എന്നിവിടങ്ങളിലെ സ്വകാര്യ കമ്പനികളാണ് കാഷ്യു ബോർഡിന്റെ ടെൻഡറിൽ പങ്കെടുക്കുന്നത്

 ഇവർ ആഫ്രിക്കൻ രാജ്യങ്ങളിലെ കർഷകരിൽ നിന്ന് കശുഅണ്ടി ശേഖരിച്ച് വൻ ലാഭം ഈടാക്കിയാണ് വ്യവസായികൾക്ക് വിൽക്കുന്നത്

 കാഷ്യു ബോർഡ് ടെൻഡർ ക്ഷണിക്കുമ്പോൾ വില ഉയർത്താൻ ഇവർ കൂട്ടത്തോടെ വിട്ടുനിൽക്കുകയാണ് പതിവ്

ഫാക്ടറികൾ

കാഷ്യു കോർപ്പറേഷൻ-30

കാപ്പെക്സ്-10

300 തൊഴിൽ ദിനങ്ങൾക്ക് വേണ്ടത്-25000 ടൺ കശുഅണ്ടി

ഈ വർഷം വാങ്ങിയത്-13000 ടൺ

കഴിഞ്ഞവർഷം-14000 ടൺ

ഐവറികോസ്റ്റ് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട് വൈകാതെ നേരിട്ട് കശുഅണ്ടി ഇറക്കുമതി ചെയ്യും. ഈ ഇടപാടിന്റെ വിവിധ വശങ്ങൾ പരിശോധിച്ച് മറ്റ് രാജ്യങ്ങളിലെ സർക്കാരുകളുമായി ധാരണയുണ്ടാക്കും.

എ.അലക്സാണ്ടർ

ചെയർമാൻ, കാഷ്യു ബോർഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360