
കൊച്ചി: സിവിൽ എൻജിനിയറിംഗ് മേഖലയിൽ ഉള്ളവർക്കായി വർമ്മ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സ്‌കിൽബ്രിഡ്ജ്, സ്‌കിൽ ഡെവലപ്‌മെന്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ഈ മാസം നാലിന് വൈകിട്ട് 3ന് കൊച്ചി പനമ്പിള്ളി നഗറിലെ കെ.എം.എ ഹൗസിൽ ഹൈബി ഈഡൻ എം.പി നിർവഹിക്കും. ആർക്കിടെക്ട് പ്രൊഫ. ബി. ആർ അജിത് ചടങ്ങിൽ മുഖ്യാതിഥി ആകും. എൻജിനിയറിംഗ്, ഐ.ടി.ഐ, ഡിപ്ലോമ കഴിഞ്ഞ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതീയുവാക്കൾക്ക് കൺസ്ട്രക്ഷൻ മേഖലയിൽ ആവശ്യമായ ജോലിപരിചയം ഉറപ്പാക്കുന്ന ഈ പദ്ധതി സൗജന്യമായാണ് നടപ്പാക്കുന്നതെന്ന് വർമ്മ ഹോംസ് ഡയറക്ടർ ഡോ. മിനി വർമ്മ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |