
കൊച്ചി: പിട്ടാപ്പിള്ളിൽ ഏജൻസീസ് പെരുമ്പാവൂരിലെ ആദ്യ ഷോറൂമിന്റെ 35-ാം വാർഷിക ആഘോഷം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.
രാജഗിരി ആശുപത്രി ഡയറക്ടർ ഫാ. ജിജോ കടവൻ, മിത്രധാം റിന്യൂവബിൾ എനർജി സെന്റർ ഡയറക്ടർ ഫാ. ജോർജ് പിട്ടാപ്പിള്ളിൽ എന്നിവർ പങ്കെടുത്തു. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി “ആനിവേഴ്സറി ഡബിൾ ഡിലൈറ്റ് “ ഓഫറിൽ കസ്റ്റമേഴ്സിന് ഇരട്ടി ആനുകൂല്യങ്ങളാണ് പിട്ടാപ്പിള്ളിൽ നൽകുന്നത്.
ചെറുതും വലുതുമായ ഗൃഹോപകരണങ്ങൾക്ക് മിനിമം രണ്ട് വർഷമെങ്കിലും ഫ്രീ വാറന്റി ലഭിക്കുന്ന വിധത്തിലാണ് സ്കീം ഒരുക്കിയിട്ടുള്ളത്. ഈ ദിവസങ്ങളിൽ ഫിനാൻസ് കസ്റ്റമേഴ്സിന് പരമാവധി 22,500 രൂപ വരെ കാഷ്ബാക്ക് നേടാനും അവസരമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |