SignIn
Kerala Kaumudi Online
Thursday, 22 October 2026 5.33 PM IST

ചരിത്രക്കുതിപ്പ് തുടർന്ന് സ്വർണം

bangles

പവൻ വില@ 61,840 രൂപ

കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില റെക്കാഡ് പുതുക്കി കുതിക്കുന്നു. സംസ്ഥാനത്ത് സ്വർണ വില ഇന്നലെ പവന് 960 രൂപ വർദ്ധിച്ച് 61,840 രൂപയിലെത്തി. ഗ്രാമിന്റെ വില 120 രൂപ വർദ്ധനയോടെ 7,730 രൂപയിലെത്തി. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ മാർച്ചിന് മുൻപ് പവൻ വില 65,000 കടന്നേക്കും. ഡൊണാൾഡ് ട്രംപ് വ്യാപാര തീരുവ യുദ്ധം ശക്തമാക്കിയതോടെ ഫണ്ടുകൾ സുരക്ഷിത മേഖലയായ സ്വർണത്തിലേക്ക് പണമൊഴുക്കിയതാണ് വിലക്കുതിപ്പിന് കാരണം. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,800 ഡോളർ വരെ ഉയർന്നു. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും സ്വർണ വില ഉയർത്തി. 24 കാരറ്റ് സ്വർണ കട്ടിക്ക് വില 84.5 ലക്ഷം രൂപയാണ്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡ, മെക്‌സികോ എന്നിവിടങ്ങളിലെ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 25 ശതമാനം ഇറക്കുമതി തീരുവ ഇന്ന് പ്രാബല്യത്തിലാകും. ട്രംപിന്റെ വ്യാപാര നയങ്ങൾ ആഗോള സാമ്പത്തിക മേഖലയിൽ വലിയ അനുരണനങ്ങൾ സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഡ്‌ജറ്റിൽ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുമെന്ന ആശങ്കയും വില കൂടാൻ കാരണമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360