
കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ ക്ഷീര സഹകരണ പ്രസ്ഥാനമായ മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാനായി കെ.എസ്.മണി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മലബാർ മിൽമയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ യോഗം ചേർന്നാണ് കെ.എസ്.മണിയെ തെരഞ്ഞെടുത്തത്. കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷൻ ചെയർമാനും, ദേശീയ സഹകരണ ക്ഷീര ഫെഡറേഷന്റെ ഭരണസമിതി അംഗവും കൂടിയാണ് അദ്ദേഹം. പാലക്കാട് ജില്ലയിലെ എണ്ണപ്പാടം ക്ഷീര സഹകരണ സംഘം പ്രസിഡന്റ് കൂടിയായ കെ.എസ്.മണി കഴിഞ്ഞ 5 വർഷം മലബാർ മേഖലാ യൂണിയന്റെ ചെയർമാനായിരുന്നു. മലബാർ മേഖല യൂണിയനിൽ നവീനമായ നിരവധി പദ്ധതികൾ വിജയകരമായി നടപ്പാക്കിയതും കെ. എസ് മണിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |