SignIn
Kerala Kaumudi Online
Thursday, 22 October 2026 11.29 AM IST

വീഗൻ ഐസ്ഡ്ക്രീം വിപണിയിലിറക്കി

vesta

കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാലിൽ നിർമ്മിക്കുന്ന വീഗൻ ഐസ്ഡ് ക്രീം വെസ്റ്റ വിപണിയിലിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ബ്രാൻഡ് അംബാസിഡർ കല്യാണി പ്രിയദർശൻ ഉത്പന്നം വിപണിയിലിറക്കി. ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാൽ ഉപയോഗിച്ച് നിർമ്മിക്കുന്നതാണ് കെ.എസ്.ഇയുടെ വീഗൻ ഐസ്ഡ് ക്രീം. മുംബയ്, തമിഴ്നാട് എന്നിവിടങ്ങളിൽ വീഗൻ ഐസ്ഡ് ക്രീം നിർമ്മിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് തേങ്ങാപ്പാൽ ഉപയോഗിക്കുന്നത്. വെസ്റ്റ കൊക്കോ പാം എന്ന പേരിൽ പുറത്തിറക്കിയ ഐസ്ഡ് ക്രീം വിവിധ രുചികളിൽ ലഭ്യമാണ്.

സുസ്ഥിരവും ആരോഗ്യകരവുമായ ഭക്ഷ്യ ഉത്പന്നം വിപണിയിലെത്തിക്കാനാണ് വീഗൻ ഐസ്ഡ്ക്രീം പുറത്തിറക്കിയതെന്ന് കെ.എസ്.ഇ ചെയർമാൻ ടോം ജോസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360