SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

പവൻ വില വീണ്ടും 95,000 രൂപ കടന്നു

gold

കൊച്ചി: ലോകത്തിലെ കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കാൻ ഒരുങ്ങുന്നതിന്റെ ആവേശത്തിൽ സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. ഇന്നലെ കേരളത്തിൽ പവൻ വില 1,000 രൂപ ഉയർന്ന് 95,200 രൂപയിലെത്തി. ഗ്രാമിന്റെ വില 125 രൂപ ഉയർന്ന് 11,980 രൂപയായി. രാജ്യാന്തര വിപണിയിലെ അനുകൂല ചലനങ്ങളാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്.

രാജ്യാന്തര വിപണിയിൽ വെള്ളിയാഴ്ച സ്വർണ വില ഔൺസിന് 4227 ഡോളർ വരെ ഉയർന്നിരുന്നു.

അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഡിസംബറിൽ പലിശ നിരക്ക് കാൽ ശതമാനം കുറയ്ക്കാനുള്ള സാദ്ധ്യതകളാണ് ആഗോള വിപണിയിൽ സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കുന്നത്. ആഗോള ഫണ്ടുകളും വിവിധ കേന്ദ്ര ബാങ്കുകളും വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടി.

സ്വർണത്തിന് കരുത്താകുന്നത്

1. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാദ്ധ്യത

2. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമാകുന്നതിലെ ആശങ്ക

3.പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമാകുന്നു

4. അമേരിക്കൻ സാമ്പത്തിക മേഖലയിലെ മാന്ദ്യ സാഹചര്യങ്ങൾ

റഷ്യ സ്വർണം വിൽക്കുന്നു

ഉക്രെയിനുമായുള്ള ദീർഘകാലത്തെ യുദ്ധവും പശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റഷ്യയിലെ കേന്ദ്ര ബാങ്ക് ആഭ്യന്തര വിപണിയിൽ സ്വർണം വിറ്റൊഴിയുന്നു. ചരിത്രത്തിൽ ആദ്യമായാണ് സെൻട്രൽ ബാങ്ക് ഒഫ് റഷ്യ(സി.ബി.ആർ) സ്വർണം വിൽക്കുന്നത്. മൂന്ന് വർഷത്തിനിടെ റഷ്യയുടെ വിദേശ നാണയ ശേഖരത്തിലെ സ്വർണം 57 ശതമാനം കുറഞ്ഞ് 173.1 ടണ്ണായി. 2022ൽ റഷ്യയുടെ സ്വർണ ശേഖരം 405.7 ടണ്ണായിരുന്നു. അടുത്ത വർഷം സി.ബി.ആർ 119 ടൺ സ്വർണം കൂടി വിൽക്കുമെന്നാണ് വിലയിരുത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360