SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

'ബിസിനസ് വിജയത്തിന് എ.ഐ ഏജന്റുമാർ നിർണായകം'

ai

കൊച്ചി: ലോകത്തെ മുൻനിര എ.ഐ സി.ആർ.എം കമ്പനിയായ സെയിൽസ്‌ഫോഴ്‌സ് പുറത്തിറക്കിയ പുതിയ സ്റ്റേറ്റ് ഒഫ് സെയിൽസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 91ശതമാനം സെയിൽസ് പ്രൊഫഷണലുകൾ എ.ഐ ഏജന്റുകൾ ബിസിനസ് വിജയത്തിന് നിർണായകമാണെന്ന് അഭിപ്രായപ്പെട്ടു. 2026ൽ സെയിൽസ് ലക്ഷ്യങ്ങൾ നേടുന്നതിനായി നിരവധി സ്ഥാപനങ്ങൾ എ.ഐ സാങ്കേതികവിദ്യയിലേക്കാണ് കൂടുതൽ ശ്രദ്ധ തിരിക്കുന്നത്.

റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ 90% സെയിൽസ് സ്ഥാപനങ്ങളും ഇതിനകം തന്നെ പ്രോസ്‌പെക്ടിംഗ്, ഫോർകാസ്റ്റിംഗ്, ലീഡ് സ്‌കോറിംഗ്, ഇമെയിൽ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് എ.ഐ ഉപയോഗിക്കുന്നു. എ.ഐ ഉപയോഗിക്കുന്ന സെയിൽസ് പ്രൊഫഷണലുകളിൽ 94% പേർ ഇത് ഉപഭോക്താക്കളെ കൂടുതൽ നന്നായി മനസ്സിലാക്കാൻ സഹായിക്കുന്നുവെന്ന് പറഞ്ഞു. കൂടാതെ 89% പേർക്ക് ജോലി സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360