SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.43 AM IST

ഇൻഫോസിസ് അറ്റാദായത്തിൽ മികച്ച കുതിപ്പ്

info

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവിൽ രാജ്യത്തെ മുൻനിര ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ അറ്റാദായം 27.8 ശതമാനം വർദ്ധനയോടെ 8,503 കോടി രൂപയായി. വിപണി പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തന ഫലമാണ് കമ്പനി കാഴ്ചവച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മുന്നേറ്റവും ആഗോള സാമ്പത്തിക മേഖലയിലെ തളർച്ചയും മറികടന്ന് ഇൻഫോസിസ് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വിറ്റുവരവും ലാഭവും ഗണ്യമായി ഉയർത്തി. കമ്പനിയുടെ വരുമാനം രണ്ട് ശതമാനം ഉയർന്ന് 46,402 കോടി രൂപയായി, ഓഹരി ഉടമകൾക്ക് 25 രൂപയുടെ അന്തിമ ലാഭവിഹിതവും ഇൻഫോസിസ് പ്രഖ്യാപിച്ചു, നടപ്പു സാമ്പത്തിക വർഷം വരുമാനത്തിലും കരാറുകളിലും മികച്ച വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

20,000 പേരെ പുതുതായി നിയമിക്കും

നടപ്പു സാമ്പത്തിക വർഷം 20,000 പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് ഇൻഫോസിസ് പറയുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ജീവനക്കാരുടെ എണ്ണത്തിൽ 8,440 പേരുടെ കുറവുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360