SignIn
Kerala Kaumudi Online
Thursday, 25 June 2026 2.21 PM IST

ക്യാൻസർ സർജന്മാരുടെ ആഗോള ഉച്ചകോടി കൊച്ചിയിൽ

sef

തിരുവനന്തപുരം: സേനാധിപൻ എഡ്യൂക്കേഷൻ ഫൗണ്ടേഷനും (എസ്.ഇ.എഫ്.) ലേക്‌ഷോർ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന എച്ച്.പി.ബി. - ജി.ഐ. (ഹെപ്പാറ്റോ-പാൻക്രിയാറ്റോ-ബിലിയറി ആൻഡ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ) ക്യാൻസർ സർജന്മാരുടെ ആഗോള ഉച്ചകോടി മേയ് ഒൻപത്, പത്ത് തീയതികളിൽ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കും. ലോകമൊട്ടാകെയുള്ള പ്രമുഖ ക്യാൻസർ ശസ്ത്രക്രിയ വിദഗ്ദ്ധർ ദ്വിദിന ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് സേനാധിപൻ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ സ്ഥാപകൻ പ്രൊഫ. ഡോ. ബൈജു സേനാധിപൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഇന്ത്യയിലെ എച്ച്.പി.ബി ആൻഡ് ജി.ഐ ചികിത്സയുടെ വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകിയ പ്രൊഫ. സമിരൻ നന്ദി, ബി. എം.എൽ കപൂർ , അനന്തകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. ഈ രംഗത്തെ നൂതന സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകളും ക്ലാസുകളുമുണ്ടാകും. ജപ്പാനിലെ എച്ച്.പി.ബി. സെന്റർ ഫോർ അഡ്വാൻസ്ഡ് ട്രീറ്റ്‌മെന്റ് ഡയറക്ടർ പ്രൊഫ. ഗോ വകായാബാഷി, ടോക്കിയോ മെഡിക്കൽ സർവകലാശാലയിലെ പ്രൊഫ. നാഗാകാവ യുയിച്ചി, അമേരിക്കയിലെ ഒഹായോ ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ ഡോ. ഡേവിഡ് ക്വോൺ എന്നിവർ പങ്കെടുക്കും.

ലോകമെമ്പാടും അർബുദബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ ആഗോള ഉച്ചകോടിക്ക് ഏറെ പ്രാധാന്യമുണ്ടെന്നും കാൻസർ ചികിത്സയിലെ പുതിയ കണ്ടെത്തലുകളെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകൾക്ക് കൊച്ചി വേദിയാകുമെന്നും ഭാരവാഹികൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360