SignIn
Kerala Kaumudi Online
Saturday, 11 July 2026 3.08 AM IST

ടാറ്റ സൺസ് ബോർഡ് യോഗം ഇന്ന്

noel-tata

കൊച്ചി: ടാറ്റ ട്രസ്‌റ്റ്‌സിലെ അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ ലക്ഷ്യമിടുന്ന ടാറ്റ സൺസിന്റെ ഡയറക്‌ടർ ബോർഡ് യോഗം ഇന്ന് മുംബയിൽ നടക്കും. ടാറ്റ സൺസിന്റെ ഭാവി പ്രവർത്തനങ്ങളിൽ മാറ്റം വരുത്തി ലാഭക്ഷമത മെച്ചപ്പെടുത്തുന്നതിനെ സംബന്ധിച്ച ബിസിനസ് പ്ളാൻ ചെയർമാൻ എൻ. ചന്ദ്രശേഖരൻ യോഗത്തിൽ അവതരിപ്പിക്കും. ടാറ്റ ഗ്രൂപ്പ് കമ്പനികളിൽ നഷ്‌ടം പെരുകുന്നതും വികസന പ്രവർത്തനങ്ങൾക്ക് പണം അനുവദിക്കുന്നതും ഉൾപ്പെടെ വിവിധ വിഷയങ്ങൾ ബോർഡ് ചർച്ച ചെയ്യും. ടാറ്റ സൺസിന്റെ പ്രവർത്തനം സംബന്ധിച്ച് ടാറ്റ ട്രസ്‌റ്റ്‌സ് ചെയർമാൻ നോയൽ ടാറ്റ കടുത്ത അതൃപ്തിയിലാണെന്ന വാർത്തകൾക്കിടെയാണ് യോഗം. കഴിഞ്ഞ ദിവസം എൻ ചന്ദ്രശേഖരനും നോയൽ ടാറ്റയുമായി ചർച്ച നടത്തിയിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലെ ഭൂരിപക്ഷ ഓഹരികൾ ടാറ്റ സൺസിനാണുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360