SignIn
Kerala Kaumudi Online
Saturday, 11 July 2026 3.08 AM IST

നസ്‌ലിന് ലുലു സ്റ്റൈൽ ഐക്കൺ പുരസ്‌കാരം

lulu

കൊച്ചി: ലുലു ഫാഷൻ വീക്ക് പത്താം എഡിഷന്റെ സ്റ്റൈൽ ഐക്കൺ പുരസ്‌കാരം നടൻ നസ്‌ലിൻ ഏറ്റുവാങ്ങി. പ്രമുഖ അവതാരകനായ ഷൈജു ദാമോദറിന്റെ കമന്ററിയോടെയാണ് നസ്‌ലിനെ ലുലു ഫാഷൻ വേദി സ്വീകരിച്ചത്. ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം പൊന്നാട ചാർത്തി. സ്റ്റൈൽ ഐക്കൺ പുരസ്കാരം ഷൈജു ദാമോദരനും ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിലും, ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജും ചേർന്ന് സമ്മാനിച്ചു. ചടങ്ങിൽ വിവിധ റീട്ടെയിൽ ബ്രാൻഡുകൾക്കുള്ള പുരസ്കാരദാനവും അരങ്ങേറി. മോസ്റ്റ് പ്രിഫേഡ് മെൻസ് വെയർ അവാർഡ് ബ്ലാക്ക്ബെറീസിന് സമ്മാനിച്ചു. ജനപ്രിയമായ വുമൺ എത്തിനിക്ക് ബ്രാൻഡിനുള്ള അവാർഡ് അമുക്തി നേടി. മോസ്റ്റ് പ്രിഫേർഡ് മെൻസ് സ്റ്റൈൽ പുരസ്കാരം കില്ലറും, മോസ്റ്റ് പ്രിഫേർഡ് ഡെനിം ബ്രാൻഡിനുള്ള പുരസ്കാരം ലിവൈസും ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360