SignIn
Kerala Kaumudi Online
Sunday, 31 May 2026 4.01 AM IST

വൺ പോയിന്റ് വണ്ണിന് 35.5 ശതമാനം വരുമാന വളർച്ച

onepoint

കൊച്ചി: എ.ഐ അധിഷ്ഠിത ബിസിനസ് നടത്തിപ്പ് മാനേജ്‌മെന്റ് സ്ഥാപനമായ വൺ പോയിന്റ് വൺ സൊല്യൂഷൻസ് നാലാം പാദഫലങ്ങൾ പ്രസിദ്ധീകരിച്ചു. മാർച്ച് 31ന് അവസാനിച്ച നാലാംപാദത്തിൽ മുൻ പാദത്തെയപേക്ഷിച്ച് 22.7 ശതമാനം വളർച്ചയോടെ കമ്പനിയുടെ വരുമാനം 99.7 കോടി രൂപയായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് 35.5 ശതമാനം വരുമാന വർദ്ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആഗോള സാന്നിദ്ധ്യം ഗണ്യമായി വർദ്ധിപ്പിക്കാനും സാങ്കേതിക മേഖലയിൽ കുതിപ്പു സൃഷ്ടിക്കാനും കഴിഞ്ഞതായി വൺ പോയിന്റ് വൺ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അക്ഷയ് ഛബ്ര പറഞ്ഞു. നാലാം പാദത്തിലാണ് 33.37 മില്യൺ യു.എസ് ഡോളർ മൂല്യമുള്ള നെറ്റ് കോം ബിസിനസ് കോൺട്രാക്ട് സെന്റർ എസ്.എയുടെ ഏറ്റെടുക്കൽ കമ്പനി പൂർത്തിയാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360