
രാജേഷ് എക്സ്പോര്‍ട്‌സില്‍ വന്‍ തട്ടിപ്പ്
കൊച്ചി: രാജ്യത്തെ മുന്‍നിര ജുവലറി സ്ഥാപനമായ രാജേഷ് എക്സ്പോര്‍ട്ട്സ് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളില്‍ വരുമാനം 15.5 ലക്ഷം കോടി രൂപ പെരുപ്പിച്ച് കാട്ടിയെന്ന് ഓഹരി വിപണിയിലെ നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ(സെബി) കണ്ടെത്തി. വിദേശത്തെ അനുബന്ധ കമ്പനികള്‍ വഴി നടത്തിയ ഇടപാടുകളുടെ വിവരങ്ങളും ധനകാര്യ വിശദീകരണങ്ങളും സംശയാസ്പദമാണെന്ന് കണ്ടെത്തിയതോടെ രാജേഷ് എക്സ്പോര്‍ട്ട്സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് മേത്തയെ കമ്പനികളുടെ ഓഹരി ഇടപാടുകളില്‍ നിന്ന് സെബി താത്കാലികമായി വിലക്കി. കമ്പനിയുടെ അക്കൗണ്ടുകളില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കമ്പനിക്ക് സെബി നിര്‍ദേശം നല്‍കി. 2020-21 വര്‍ഷം മുതലുള്ള കമ്പനിയുടെ കണക്കുകളിലാണ് വന്‍തോതില്‍ തട്ടിപ്പ് നടന്നതായി സംശയിക്കുന്നത്. സെബിയുടെ ഓര്‍ഡര്‍ പുറത്തുവന്നതോടെ ഇന്നലെ രാജേഷ് എക്സ്പോര്‍ട്ട്സിന്റെ ഓഹരി വില അഞ്ച് ശതമാനം ഇടിഞ്ഞ് 104.65 രൂപയിലെത്തി.
ആരോപണം - യഥാര്‍ത്ഥ വ്യാപാരം മറച്ചുവെച്ച് ഉയര്‍ന്ന വരുമാനം കാണിച്ച് ഓഹരി വില കൃത്രിമമായി ഉയര്‍ത്തി നിക്ഷേപകരെ കബളിപ്പിക്കാന്‍ ശ്രമിച്ചു
ഓഹരിയുടമയുടെ പരാതി - രാജേഷ് എക്സ്പോര്‍ട്ട്‌സിന്റെ ഒരു റീട്ടെയില്‍ ഓഹരിയുടമ 2024ല്‍ അയച്ച ഇ മെയിലിനെ തുടര്‍ന്നാണ് സെബി അന്വേഷണം തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് വ്യക്തമായ കണക്കുകളും മറ്റ് തെളിവുകളും ഹാജരാക്കാന്‍ സെബി ആവശ്യപ്പെട്ടെങ്കിലും കമ്പനി പൂര്‍ണമായും പ്രതികരിച്ചില്ല. ഓഡിറ്റര്‍ സ്ഥാപനവും അന്വേഷണത്തില്‍ സഹകരിച്ചില്ലെന്ന് ഓര്‍ഡറില്‍ പറയുന്നു.
നിഴല്‍ കമ്പനികള്‍ നിരവധി
രാജേഷ് എക്സ്പോര്‍ട്ട്സിന് കീഴില്‍ സിംഗപ്പൂരിലും സ്വിറ്റ്സര്‍ലണ്ടിലുമായി നിരവധി കമ്പനികള്‍ രൂപീകരിച്ച് ധനകാര്യ ക്രമക്കേടുകള്‍ നടത്തിയെന്നാണ് സംശയം. കമ്പനിയുടെ അഞ്ച് വര്‍ഷത്തെ വരുമാനമായി കാണിച്ച 15.45 ലക്ഷം കോടി രൂപയില്‍ 15.18 ലക്ഷം കോടി രൂപയും ഉപകമ്പനികളില്‍ നിന്നാണ് ലഭിച്ചതെന്നും സെബി കണ്ടെത്തി.
എല്‍.ഐ.സി കുടുക്കില്‍
രാജ്യത്തെ മുന്‍നിര നിക്ഷേപ സ്ഥാപനമായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനും(എല്‍.ഐ.സി) ലക്ഷക്കണക്കിന് ചെറുകിട നിക്ഷേപകര്‍ക്കും രാജേഷ് എക്സ്പോര്‍ട്ട്‌സിലെ പ്രതിസന്ധി കുരുക്കാകും. മാര്‍ച്ച് 31ലെ കണക്കനുസരിച്ച് എല്‍.ഐ.സിക്ക് രാജേഷ് എക്സ്പോര്‍ട്ട്‌സില്‍ 10.8 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 1.94 ചെറുകിട നിക്ഷേപകരുടെ കൈവശം 4.18 കോടി ഓഹരികളാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |