
5,000 കോടി ഡോളർ ലഭിക്കുമെന്ന് പ്രതീക്ഷ
കൊച്ചി: രൂപയ്ക്ക് കരുത്ത് പകരാനായി റിസർവ് ബാങ്കും കേന്ദ്ര സർക്കാരും പ്രഖ്യാപിച്ച നടപടികൾ 5,000 കോടി ഡോളറിന്റെ വിദേശ നിക്ഷേപം ആകർഷിക്കാൻ സഹായകമാകുമെന്ന് ധനകാര്യ വിദഗ്ദ്ധർ വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധം മൂലം നടപ്പുവർഷം ഇന്ത്യയുടെ ബാലൻസ് ഒഫ് പേയ്മെന്റിലുണ്ടാകാൻ ഇടയുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിന് ഇതിലൂടെ കഴിയും. ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ സർക്കാർ കടപ്പത്രങ്ങളിൽ വിദേശ ഫണ്ടുകൾ നടത്തുന്ന നിക്ഷേപങ്ങളുടെ മൂലധന നേട്ടത്തിനും പലിശയ്ക്കും നികുതി ഒഴിവാക്കുമെന്ന് ഇന്നലെ കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയിൽ(സെബി) രജിസ്‌റ്റർ ചെയ്ത വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വരുമാനത്തിന് 30 ശതമാനവും ഹ്രസ്വകാല മൂലധന നേട്ടത്തിന് 20 ശതമാനവും നികുതി കേന്ദ്ര സർക്കാർ ഈടാക്കിയിരുന്നു. ദീർഘകാല മൂലധന നേട്ടത്തിന് 12.5 ശതമാനമാണ് നികുതിയാണ് ബാധകമായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |