
കൊച്ചി: കേരളത്തിന്റെ സമഗ്ര വികസനവും സുസ്ഥിര സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ട് അസോസിയേറ്റഡ് ചേംബേഴ്‌സ് ഒഫ് കോമേഴ്സ‌് ആൻഡ് ഇൻഡസ്ട്രി (അസോചം) സംഘടിപ്പിക്കുന്ന 'സമ്പൂർണ കേരള സമ്മിറ്റ്' സെപ്തംബർ 11 ന് കൊച്ചിയിൽ നടക്കും. ഉച്ചക്കോടിക്ക് മുന്നോടിയായി അസോചം കേരള സ്റ്റേറ്റ് ഡെവലപ്പ്‌മെന്റ് കൗൺസിൽ പ്രതിനിധി സംഘം മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി.
വികസന മുൻഗണനകൾ, പുതിയ നിക്ഷേപ സാദ്ധ്യതകൾ, സംയുക്ത സംരംഭങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഭാവി കേരളത്തിന്റെ വികസന രൂപരേഖ തയ്യാറാക്കാൻ ലക്ഷ്യമിടുന്ന സമ്മിറ്റിൽ നയരൂപകർത്താക്കളും വ്യവസായ പ്രമുഖരും പങ്കെടുക്കും.
അസോചം കേരള ചെയർമാനും കേരള ചേംബർ മുൻ ചെയർമാനുമായ രാജാ സേതുനാഥ്, കോ-ചെയർമാനും രാജധാനി ഗ്രൂപ്പ് എം.ഡിയുമായ ഡോ. ബിജു രമേശ്, കോ-ചെയർമാനും കൊല്ലം സുപ്രീം എം.ഡിയുമായ ഷിബു പ്രഭാകരൻ, ഗ്രാൻഡ് തോൺടൺ ഭാരത് പാർട്ട്‌ണറും അഗ്രികൾച്ചർ ഇൻഡസ്ട്രി ലീഡറുമായ പ്രൊഫ. വി. പത്മനാന്ദ്, അസോചം സതേൺ റീജിയണൽ ഹെഡ് ഉമാ എസ്. നായർ, ഗ്രാൻഡ് തോൺടൺ അസോസിയേറ്റ് ഡയറക്ടർ ആശിഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |