SignIn
Kerala Kaumudi Online
Monday, 12 October 2026 5.57 AM IST

ഇൻഡോറിൽ ഇന്ത്യ

s

ഇ​ൻ​ഡോ​ർ​:​ റാഞ്ചിയിലെ തോൽവിക്ക് ഇൻഡോറിൽ പകരം വീട്ടി ഇന്ത്യ. ഇൻഡോറിലെ ഹോൾ​ക്കർ സ്റ്റേഡിയം വേദിയായ വെസ്റ്രിൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 14 റൺസിന്റെ ജയം. ഇതോടെ 5 മത്സരങ്ങൾ​ ഉൾ​പ്പെട്ട പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.

ഇന്നലെ​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​ 20​ ​ഓ​വ​റി​ൽ​ 223​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​യി.​ മറുപടിക്കിറങ്ങിയ വിൻഡീസിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 209 റൺസേ നേടാനായുള്ളൂ. ഇന്ത്യയ്ക്കായി അർഷ്‌ദീപ് സിംഗ് മൂന്നും നമൻ ധിർ രണ്ട് വിക്കറ്റും വീഴ്‌ത്തി. ഹെറ്ര്‌മേയർ (26 പന്തിൽ 43)​​,​ കാമിൽ പൂരാൻ (27 പന്തിൽ 42)​,​ഷ​മാ​ർ​ ​സ്‌​പ്രിം​ഗെ​ർ (പുറത്താകാതെ 11 പന്തിൽ 35)​ ,​ റൂഥെർഫോർഡ് (32)​ എന്നിവർ വിൻഡീസിനായി പൊരുതി നോക്കി.

നേരത്തേ ​ ​ടോ​സ് ​നേ​ടി​യ​ ​വെ​സ്റ്രി​ൻ​ഡീ​സ് ​ക്യാ​പ്ട​ൻ​ ​ഷാ​യ് ​ഹോ​പ്പ് ​ബൗ​ളിം​ഗ് ​തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

30​ ​പ​ന്തി​ൽ​ 6​ ​ഫോ​റും​ 5​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 69​ ​റ​ൺ​സ് ​നേ​ടി​യ​ ​അ​ഭി​ഷേ​ക് ​ശ​ർ​മ്മ​യാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​ടോ​പ് ​സ്കോ​റ​റാ​യ​ത്.​ ​അ​ന്താ​രാ​ഷ്‌​ട്ര​ ​ട്വ​ന്റി​-20​യി​ൽ​ ​റെ​ക്കാ​ഡ് ​വേ​ഗ​ത്തി​ൽ​ 2000​ ​റ​ൺ​സ് ​തി​ക​യ്ക്കാ​നും​ ​അ​ഭി​ഷേ​കി​നാ​യി.​ ​ഇ​ഷാ​ൻ​ ​കി​ഷ​ൻ​ ​(18​ ​പ​ന്തി​ൽ​ 37​)​​,​​​ ​തി​ല​ക് ​വ​ർ​മ്മ​ ​(16​ ​പ​ന്തി​ൽ​ 28​)​​,​​​ ​ശി​വം​ ​ദു​ബെ​യ്ക്ക് ​പ​ക​രം​ ​ക​ള​ത്തി​ലി​റ​ങ്ങി​യ​ ​നി​തീ​ഷ് ​കു​മാ​ർ​ ​റെ​ഡ്ഡി​ ​(14​ ​പ​ന്തി​ൽ​ 21​)​​,​​​ ​അ​ക്ഷ​ർ​ ​പ​ട്ടേ​ൽ​ ​(14​ ​പ​ന്തി​ൽ​ 20​)​​,​​​ ​പ്രി​ൻ​സ് ​യാ​ദ​വ് ​(​പു​റ​ത്താ​കാ​തെ​ 6​ ​പ​ന്തി​ൽ​ 13​)​​​ ​എ​ന്നി​വ​രും​ ​നി​ർ​ണാ​യ​ക​ ​സം​ഭാ​വ​ന​ ​ന​ൽ​കി.​ ​ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ൽ​ ​തി​ള​ങ്ങി​യ​ ​മ​ല​യാ​ളി​താ​രം​ ​സ​ഞ്ജു​ ​സാം​സ​ൺ​ ​(3​)​​,​​​ ​ക്യാ​പ്‌​ട​ൻ​ ​ശ്രേ​യ​സ് ​അ​യ്യ​ർ​ ​(1​)​​​ ​എ​ന്നി​വ​ർ​ ​നി​രാ​ശ​പ്പെ​ടു​ത്തി.​ ​ര​ണ്ടാം​ ​ഓ​വ​റി​ൽ​ ​ഷെ​മാ​ർ​ ​ജോ​സ​ഫി​ന്റെ​ ​പ​ന്തി​ൽ​ ​കാ​മി​ൽ​ ​പൂ​രാ​ൻ​ ​പി​ടി​ച്ച് ​സ​ഞ്ജു​ ​പു​റ​ത്താ​കു​മ്പോ​ൾ​ 7​റ​ൺ​സേ​ ​ഇ​ന്ത്യ​ൻ​ ​സ്കോ​ർ​ബോ​ർ​ഡി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​എ​ന്നാ​ൽ​ ​തു​ട​ർ​ന്ന് ​ക്രീ​സി​ൽ​ ​ഒ​ന്നി​ച്ച​ ​അ​ഭി​ഷേ​കും​ ​ഇ​ഷാ​നും​ ​അ​ടി​ച്ചു​ ​ത​ക​ർ​ത്ത​തോ​ടെ​ ​ഇ​ന്ത്യ​ൻ​ ​സ്കോ​ർ​ ​റോ​ക്ക​റ്റ് ​പോ​ലെ​ ​കു​തി​ച്ചു.​ ​വെ​റും​ 40​ ​പ​ന്തി​ൽ​ ​ഇ​രു​വ​രും​ 108​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ 9​-ാം​ ​ഓ​വ​റി​ലെ​ ​ര​ണ്ടാം​ ​പ​ന്തി​ൽ​ ​ഇ​ന്ത്യ​ൻ​ ​സ്കോ​ർ​ 115​ൽ​ ​വ​ച്ച് ​ഇ​ഷാ​നെ​ ​റോ​സ്റ്റ​ൺ​ ​ചേ​സി​ന്റെ​ ​പ​ന്തി​ൽ​ ​ഹോ​പ്പ് ​സ്റ്റ​മ്പ് ​ചെ​യ്ത​തോ​ടെ​യാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ഞ്ഞ​ത്.​ ​തു​ട​ർ​ന്ന് ​ഇ​ങ്ങ​നൊ​രു​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ബാ​റ്റ​ർ​മാ​ർ​ക്കാ​യി​ല്ല.​ ​വി​ൻ​ഡീ​സി​നാ​യി​ ​റോ​സ്റ്റ​ൺ​ ​ചേ​സും​ ​ഷ​മാ​ർ​ ​ജോ​സ​ഫും​ ​ഷ​മാ​ർ​ ​സ്‌​പ്രിം​ഗെ​റും​ 2​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്‌​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360