SignIn
Kerala Kaumudi Online
Sunday, 14 June 2026 2.36 AM IST

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കുടുംബങ്ങൾക്ക് കല്യാൺ ജുവലേഴ്സ് ധനസഹായം

kalyan

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള കല്യാൺ ജുവലേഴ്സിന്റെ ധനസഹായം തൃശൂർ കളക്ടർ ശിഖ സുരേന്ദ്രന് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ കൈമാറി. കളക്ടറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ദുരന്തത്തിനിരയായ 16 കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകി.

തൃശൂരുകാരനെന്ന നിലയിൽ നികത്താനാകാത്ത നഷ്ടം സംഭവിച്ച കുടുംബങ്ങൾക്കൊപ്പം നിൽക്കേണ്ടത് തന്റെ കടമയാണെന്ന് ടി.എസ്. കല്യാണരാമൻ പറഞ്ഞു. ബുദ്ധിമുട്ടേറിയ സമയത്ത് ഈ സഹായം അവർക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360