ഗുവാഹത്തി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിൽ പ്രതികരിച്ച് അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇവിഎം വഴി അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാരുകൾ രാജിവച്ചാൽ താനും ബാലറ്റ് പേപ്പർ രീതിയിലേക്ക് മാറാൻ തയ്യാറാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
ഇവിഎം ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പുകളിലൂടെയാണ് കേരളം, കർണാടക, തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. അതിനാൽ ഈ സർക്കാരുകൾ രാജിവച്ച് ബാലറ്റ് പേപ്പറിലൂടെ വീണ്ടും ജനവിധി തേടാൻ തയ്യാറാണെങ്കിൽ താനും രാജിവച്ച് ബാലറ്റ് വോട്ടിംഗിനെ പിന്തുണയ്ക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
അസാം, ബംഗാൾ, ജാർഖണ്ഡ് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിലെ ജനസംഖ്യയിൽ വ്യത്യാസം വന്നത് അനധികൃത കുടിയേറ്റത്തിലൂടെയാണ്. അതിനാൽ രാജ്യത്തെ ജനസംഖ്യാപരമായ മാറ്റങ്ങൾ കൃത്യമായി പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും എസ്ഐആർ ആവശ്യമാണ്. അതിനാലാണ് അഞ്ചുവർഷം കൂടുമ്പോൾ എസ്ഐആർ നടക്കണമെന്ന് താൻ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രാഹുൽ ഗാന്ധിയും കോൺഗ്രസും വിദേശശക്തികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഹിമന്ത ബിശ്വ ശർമ്മ ആരോപിച്ചു. രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങളെ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണ് രാഹുലെന്നും അതുവഴി ജനാധിപത്യത്തെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Assam CM Himanta Biswa Sarma responded to Congress's call for ballot papers, challenging them to resign if elected via EVMs. He vowed to support ballot voting if they do so. Sarma also emphasized the need for demographic checks due to illegal immigration and accused Rahul Gandhi of working for foreign powers to destabilize democracy.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |