
കൊച്ചി: ഇന്ത്യക്കാർക്ക് കമ്പോഡിയയിൽ ദേശീയ ക്യു.ആർ കോഡായ കെ.എച്ച്.ക്യു.ആർ സ്കാൻ ചെയ്ത് കച്ചവട സ്ഥാപനങ്ങളിൽ ഇടപാട് നടത്താൻ സംവിധാനമൊരുങ്ങി. എൻ.പി.സി.എല്ലിന്റെ അന്താരാഷ്ട്ര വിഭാഗം അക്ലെഡാ ബാങ്കുമായി സഹകരിച്ചതാണ് നേട്ടമായത്. സേവനത്തിന്റെ ഔപചാരികമായ അവതരണത്തിൽ കമ്പോഡിയ ദേശീയ ബാങ്ക് ഗവർണർ ഡോ. ചെയ സെറെ, റിസർവ് ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിനോദസഞ്ചാര, വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്താനിത് സഹായിക്കും. ഡിജിറ്റൽ പെയ്മെന്റിലെ ഇന്ത്യയുടെ നവീന നടപടികൾ ആഗോള വിപണികളിൽ അവതരിപ്പിക്കുകയാണ് എൻ.പി.സി.ഐ ഇന്റർനാഷണലിന്റെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ റിതേഷ് ശുക്ല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |