SignIn
Kerala Kaumudi Online
Sunday, 14 June 2026 2.35 AM IST

എഫ്‌.സി.എൻ.ആർ നിക്ഷേപങ്ങൾക്ക് പി.എൻ.ബിയിൽ 6.10 ശതമാനം പലിശ

pnb

ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്കായി (എൻ.ആർ.ഐ) വിദേശ കറൻസി നിക്ഷേപ പദ്ധതിയായ എഫ്‌.സി.എൻ.ആർ(ബി) യു.എസ് ഡോളർ നിക്ഷേപങ്ങളുടെ പലിശനിരക്ക് പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) വർദ്ധിപ്പിച്ചു. പുതിയ നിരക്കുകൾ പ്രകാരം അഞ്ച് വർഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.10 ശതമാനം വരെ വാർഷിക പലിശ ലഭിക്കും. മൂന്ന് മുതൽ നാല് വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6 ശതമാനവും നാല് മുതൽ അഞ്ച് വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.05 ശതമാനവും പലിശ നൽകും. അഞ്ച് വർഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് പരമാവധി 6.10 ശതമാനം പലിശ ലഭിക്കുന്നത്. വിദേശ കറൻസിയിൽ നിക്ഷേപം നിലനിർത്തുന്നതിനാൽ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ഇന്ത്യയിൽ നിലവിലുള്ള നികുതി ചട്ടങ്ങൾക്കനുസൃതമായി പലിശ വരുമാനത്തിന് നികുതിയിളവും ലഭിക്കും. ഓഫർ സെപ്റ്റംബർ 30 വരെ പ്രാബല്യത്തിലുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360