SignIn
Kerala Kaumudi Online
Sunday, 26 July 2026 12.35 PM IST

വിദ്യാർത്ഥികൾക്ക് സംരംഭക മനോഭാവം വേണമെന്ന് മന്ത്രി റോജി എം. ജോൺ

minister

കൊച്ചി: സംരംഭങ്ങളിലൂടെ പുതിയ സാദ്ധ്യതകൾ സൃഷ്ടിക്കുന്നവരാണ് രാജ്യത്തിന് ആവശ്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. വിദ്യാർത്ഥികളിലെ സംരംഭകത്വവും നവീകരണ ചിന്തയും പ്രോത്സാഹിപ്പിക്കുന്നതിന് ടൈ യംഗ് ഓൺട്രപ്രണേഴ്‌സ് (ടി.വൈ.ഇ) കൊച്ചിയിലെ കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഡിജിറ്റൽ ഹബ്ബിൽ സംഘടിപ്പിച്ച ആഗോള ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈബി ഈഡൻ എം.പി. മുഖ്യപ്രഭാഷണം നടത്തി.

കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അനൂപ് അംബിക, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ടി.വൈ.ഇ കേരള ചെയറും ഗ്ലോബൽ ബോർഡ് അംഗവുമായ വിനോദിനി സുകുമാർ, ടൈ കേരള വൈസ് പ്രസിഡന്റ് ഡോ. ജീമോൻ കോര, ടൈ ഗ്ലോബൽ പ്രതിനിധി പിയാലി ചതോപാധ്യായ്, നാവൽട്ട് ബോട്ട്‌സ് സി.ഇ.ഒ സന്ദിത് തണ്ടാശേരി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360