
കൊച്ചി: രാജ്യത്തെ മുൻനിര സ്വകാര്യ ലൈഫ് ഇൻഷ്വറൻസ് കമ്പനികളിലൊന്നായ ഏജീസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ വാർഷിക ബോണസായി 202.80 കോടി രൂപ പ്രഖ്യാപിച്ചു. മുൻവർഷത്തേക്കാൾ 15 ശതമാനം വളർച്ചയാണുള്ളത്. തുടർച്ചയായി 12ാമത്തെ വർഷമാണ് കമ്പനി ബോണസ് പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 32 ശതമാനം വാർഷിക വളർച്ചായാണ് കമ്പനി നേടിയത്. കമ്പനിയുടെ ലാഭവിഹിതത്തിന് അർഹതയുള്ള 1,40,651 പോളിസി ഉടമകൾക്ക് ബോണസ് പ്രഖ്യാപനം പ്രയോജനമാകും. മികച്ച നിക്ഷേപ ശൈലിയുടെയും ശക്തമായ ഫണ്ട് മാനേജ്‌മെന്റിന്റെയും അടിസ്ഥാനത്തിൽ പങ്കാളിത്ത പദ്ധതികളുടെ റിവേർഷനറി ബോണസ് നിരക്കുകളിലും ക്യാഷ് ബോണസ് നിരക്കുകളിലും കമ്പനി മികച്ച വർദ്ധനയുണ്ടാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |