
കൊച്ചി: കുറഞ്ഞ ലഗേജുമായി യാത്ര ചെയ്യുന്ന എക്കണോമിക് ക്ലാസ് യാത്രക്കാർക്കായി ഇൻഡിഗോ ലൈറ്റ് ഓഫർ പ്രഖ്യാപിച്ച് വിമാനക്കമ്പനിയായി ഇൻഡിഗോ. ചെക്ക് ഇൻ ലഗേജ് ഇല്ലാതെ ക്യാബിൻ ലഗേജുമായി (ഹാൻഡ് ലഗേജ്) യാത്ര ചെയ്യുന്നവർക്കാണ് ഓഫർ നൽകിയിരിക്കുന്നത്. 7 കിലോ വരെയേ ക്യാബിൻ ലഗേജിന് ഭാരം പാടുള്ളൂ. ജൂലായ് 15 മുതലാണ് നിരക്ക് പ്രാബല്യത്തിൽ വരിക. ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, കസ്റ്റമർ കെയർ സെന്റർ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. നേരിട്ടുള്ള (നോൺസ്റ്റോപ്പ്) ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്ക് മുതിർന്നവർക്കും കുട്ടികൾക്കും ഇൻഡിഗോ ലൈറ്റ് ടിക്കറ്റ് എടുക്കാം. കൈക്കുഞ്ഞുങ്ങൾ, കോർപ്പറേറ്റുകൾ, ഗ്രൂപ്പ് ബുക്കിംഗ് എന്നിവയ്ക്ക് ലൈറ്റ് ഓഫർ ലഭ്യമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |