
പുതിയ മേഖലകളിലേക്ക് പണമൊഴുക്ക്
ഓഹരി, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷ്വറൻസ് നിക്ഷേപകരുടെ ചുവടുമാറ്റം
കൊച്ചി: ഉയർന്ന വരുമാനം ലക്ഷ്യമിട്ട് ചെറുകിട ഉപഭോക്താക്കൾ ഓഹരി, സ്വർണം അടക്കമുള്ള വിപണികളിലേക്ക് പണമൊഴുക്കിയതോടെ രാജ്യത്തെ ബാങ്കുകളുടെ നിക്ഷേപ സമാഹരണം കിതക്കുന്നു. ഒൻപത് പൊതുമേഖലാ ബാങ്കുകളുടെ പ്രൊവിഷണൽ കണക്കുകൾ പ്രകാരം ഏപ്രിൽ-ജൂൺ മാസങ്ങളിൽ നിക്ഷേപ സമാഹരണത്തിലെ വളർച്ചാ നിരക്ക് കുത്തനെ താഴ്ന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ പി.എൻ.ബിയുടെ നിക്ഷേപങ്ങളിൽ ഇക്കാലയളവിൽ 8.5 ശതമാനം വർദ്ധന മാത്രമാണുണ്ടായത്.
ബാങ്ക് ഒഫ് ഇന്ത്യ 13.8 ശതമാനവും കനറാ ബാങ്ക് 11.7 ശതമാനവും യൂണിയൻ ബാങ്ക് 3.5 ശതമാനവും വളർച്ചയാണ് നിക്ഷേപങ്ങളിൽ നേടിയത്. അതേസമയം വായ്പാ വിതരണത്തിൽ ബാങ്കുകൾ മികച്ച പ്രകടനം കാഴ്‌ചവച്ചു. ബാങ്ക് ഒഫ് ഇന്ത്യ 18.4 ശതമാനവും കനറാ ബാങ്ക് 18 ശതമാനവും യുകോ ബാങ്ക് 21.3 ശതമാനവും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 28.8 ശതമാനവും വായ്പകളിൽ വളർച്ച നേടി.
നിക്ഷേപ വളർച്ചയുടെ വേഗം കുറഞ്ഞതോടെ വായ്പാ-നിക്ഷേപ അനുപാതം (Credit-Deposit Ratio) ഉയർന്നു. ഈ പ്രവണത തുടർന്നാൽ ബാങ്കുകൾ അധിക നിക്ഷേപം ആകർഷിക്കാൻ പലിശനിരക്ക് വർദ്ധിപ്പിക്കാൻ നിർബന്ധിതരാകും.
നിക്ഷേപ സമാഹരണത്തിലെ വെല്ലുവിളി
ഏപ്രിൽ-ജൂൺ മാസങ്ങളിലെ ഇന്ത്യയിലെ മൊത്തം നിക്ഷേപം
എസ്.ഐ.പി
91,000 കോടി രൂപ
വിവിധ മ്യൂച്വൽ ഫണ്ടുകൾ
1,66,000 കോടി രൂപ
പ്രത്യാഘാതം
1. ബാങ്കുകളുടെ നിക്ഷേപ സമാഹരണത്തിന് ചെലവേറും
2. ബാങ്കുകൾ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകും
3. വിപണിയിലെ ധന ലഭ്യതയിൽ സമ്മർദ്ദമേറും
കേരളത്തിലെ ബാങ്കുകളിലെ മൊത്തം നിക്ഷേപം
10,62,694 കോടി രൂപ
കേരളത്തിലും മാറ്റം
കേരളത്തിലെ മ്യൂച്വൽ ഫണ്ടുകളിലെ നിലവിലെ നിക്ഷേപം 95,000 കോടി രൂപയാണ്. അഞ്ച് വർഷം മുൻപ് 40,000 കോടി രൂപയ്ക്ക് താഴെയായിരുന്നു ഇത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |