SignIn
Kerala Kaumudi Online
Thursday, 13 August 2026 11.12 PM IST

ധന, ടെക്നോളജി രംഗത്ത് കുതിപ്പിനൊരുങ്ങി എയർടെൽ

airtel

3.3 ലക്ഷം കോടി രൂപ നിക്ഷേപിക്കും

കൊച്ചി: പുതിയ മേഖലകളിൽ പ്രവർത്തനം വിപുലീകരിക്കാൻ പത്ത് വർഷത്തിനുള്ളിൽ 3.3 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ എയർടെൽ ഒരുങ്ങുന്നു. നിക്ഷേപത്തിന്റെ സിംഹഭാഗവും ധനകാര്യ സേവനങ്ങൾ, ഡാറ്റാ സെന്ററുകൾ, ക്ളൗഡ് എന്നിവയിലാകും. ഡാറ്റാ സെന്റർ ബിസിനസ് എൻ.എക്‌സ്ട്രയിലൂടെ വിപുലീകരിക്കുമെന്നും എയർടെൽ മണിയിൽ 20,000 കോടി രൂപ നിക്ഷേപിക്കുമെന്നും കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ വ്യക്തമാക്കി. നിക്ഷേപം സ്വീകരിക്കാത്ത ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായി(എൻ.ബി.എഫ്.സി) പ്രവർത്തിക്കാൻ എയർടെൽ മണിക്ക് റിസർവ് ബാങ്ക് അനുമതി നൽകി.

ക്ളൗഡ്, എ.ഐ ഡാറ്റാ സെന്ററുകൾക്ക് നികുതി ഹോളിഡേ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി ഡിജിറ്റൽ ഇൻഫ്രാ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ സഹായിക്കുമെന്ന് സുനിൽ മിത്തൽ കൂട്ടിച്ചേർത്തു.

പുതിയ ശ്രദ്ധ കേന്ദ്രങ്ങൾ

ഡാറ്റാ സെന്ററുകൾ

ക്ളൗഡ് സേവനങ്ങൾ

എ.ഐ ഇൻഫ്രാസ്ട്രക്‌ചർ

എയർടെൽ മണി

ഡിജിറ്റൽ ധനകാര്യ സേവനങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIRTEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360