
കോട്ടയം: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് റബർ ആഭ്യന്തര വില കുതിക്കുന്നു. ആർ.എസ്.എസ് ഫോർ ബാങ്കോക്ക് വില 283ൽ എത്തിയതിനു പിന്നാലെ ആഭ്യന്തര വിപണിയിൽ കിലോയ്ക്ക് 276 രൂപയായി. മഴ ശക്തമായതോടെ ടാപ്പിംഗ് കുറഞ്ഞതും വില ഉയർത്തി. മഴമറ ഘടിപ്പിക്കാത്ത സാധാരണ കർഷകർക്ക് ഉയർന്ന വിലയുടെ നേട്ടം ലഭിക്കുന്നില്ല .
ഇന്തോനേഷ്യ .തായ്ലൻഡ്, മലേഷ്യ തുടങ്ങിയ റബർ ഉത്പാദന രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതും പശ്ചിമേഷ്യൻ യുദ്ധത്തിൽ സിന്തറ്റിക് റബറിന്റെ ലഭ്യത കുറഞ്ഞതും നേട്ടമായി.
##രാജ്യാന്തര വില -ആർ.എസ്.എസ് ഫോർ(കിലോ)
ബാങ്കോക്ക്- 283രൂപ
ചൈന -235 രൂപ
ടോക്കിയോ- 256 രൂപ
################
കുരുമുളക് വരവ് കൂടി
അയൽ സംസ്ഥാനങ്ങൾക്കു പുറമേ ശ്രീലങ്കയിൽ നിന്നും കൂടുതൽ കുരുമുളക് വിപണിയിൽ എത്തിയതോടെ വില ഇടിഞ്ഞു . ശ്രീലങ്കൻ കുരുമുളക് കുറഞ്ഞ വിലയിൽ ലഭ്യമായതോടെ മസാല കമ്പനികൾ ഹൈറേഞ്ച് ചരക്ക് വാങ്ങുന്നില്ല. ശ്രീലങ്കയിൽ ഉപഭോഗത്തിന്റെ അഞ്ചിരട്ടിയാണ് ഉത്പാദനം. മൂല്യ വർദ്ധനയ്ക്കായി ഇന്ത്യയിലേക്ക് നികുതി രഹിതമായി മുളകെത്തുന്നതാണ് വില ഇടിച്ചത്. കുരുമുളകിന്റെ അവധി വ്യാപാരം വീണ്ടും ആരംഭിച്ചാലും കർഷകർക്ക് ഗുണകരമാകില്ലെന്ന് വ്യാപാരികൾ പറയുന്നു.
കയറ്റുമതി നിരക്ക് (ഒരുടണ്ണിന്)
ഇന്ത്യ- 7650 ഡോളർ
ശ്രീലങ്ക- 6450 ഡോളർ
ബ്രസീൽ -5900 ഡോളർ
വിയറ്റ്നാം -6350 ഡോളർ
ഇന്തോനേഷ്യ- 6700 ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |