
കൊച്ചി: ഫോക്‌സ്‌വാഗൺ ഇന്ത്യ പുതിയ പ്രീമിയം 5-സീറ്റർ എസ്.യു.വിയായ ടെയ്‌റൺ ലൈഫ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നഗര ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മുൻനിർത്തി രൂപകൽപ്പന ചെയ്ത വാഹനത്തിന് വിശാലമായ ഇന്റീരിയർ, 885 ലിറ്റർ ബൂട്ട് സ്പേസ്, ലെവൽ 2 എ.ഡി.എ.എസ് സുരക്ഷാ സംവിധാനം, ഡിജിറ്റൽ കോക്പിറ്റ്, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വെന്റിലേറ്റഡ്, മസാജ് സൗകര്യമുള്ള മുൻസീറ്റുകൾ തുടങ്ങിയ സവിശേഷതകളുണ്ട്. മികച്ച പ്രകടനവും യാത്രാസൗകര്യവും ജർമൻ എൻജിനീയറിംഗിന്റെ വിശ്വാസ്യതയും ഒരുമിപ്പിക്കുന്ന മോഡലാണ് ടെയ്‌റൺ ലൈഫെന്ന് ഫോക്‌സ്‌വാഗൺ ഇന്ത്യ അറിയിച്ചു.
എക്‌സ്-ഷോറൂം വില
41.99 ലക്ഷം രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |