SignIn
Kerala Kaumudi Online
Monday, 13 July 2026 12.57 AM IST

ഇലക്ട്രിക് സ്‌കൂൾ ബസുമായി ഏകാ

eka2

കൊച്ചി: ഇലക്ട്രിക് വാണിജ്യ വാഹന നിർമ്മാതാക്കളായ ഏകാ മൊബിലിറ്റി പുതിയ ഏകാ 9എം. ഇലക്ട്രിക് സ്‌കൂൾ ബസ് അവതരിപ്പിച്ചു. ഗാന്ധിനഗറിൽ പ്രവാസ് 5.0 ബസ്, പാസഞ്ചർ മൊബിലിറ്റി പ്രദർശനത്തിലാണ് പുതിയ മോഡൽ അവതരിപ്പിച്ചത്.

43 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കുമായി രൂപകൽപ്പന ചെയ്‌ത ബസ് ഭാരം കുറഞ്ഞ മോണോകോക്ക് പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചത്. ഇലക്ട്രോണിക് ബ്രേക്കിംഗ് സിസ്റ്റം (ഇ.ബി.എസ്), ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ (ഇ.എസ്‌.സി), എയർ സസ്പെൻഷൻ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ബസിലുണ്ട്. 100 കിലോവാട്ട് അവർ, 200 കിലോവാട്ട് അവർ ബാറ്ററി ഓപ്ഷനുകളിലുള്ള വാഹനത്തിന് ഒറ്റച്ചാർജിൽ 180 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തിലൂടെ ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാനും കഴിയും.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുസ്ഥിര ഗതാഗത ആവശ്യങ്ങൾ ലക്ഷ്യമിട്ടാണ് പുതിയ മോഡൽ വികസിപ്പിച്ചത്.

ഡോ. സുധീർ മേത്ത

സ്ഥാപകൻ, ചെയർമാൻ

ഏകാ മൊബിലിറ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTRIC CAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360