
തൃശൂർ: നന്തിലത്ത് ജി- മാർട്ട് 'വക്കാ ലക്കാ ഓഫർ"വിജയികൾക്കുള്ള സമ്മാന വിതരണം തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷ് കുമാറും രാജൻ ജെ. പല്ലൻ എം.എൽ.എയും ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ നന്തിലത്ത് ജിമാർട്ട് ചെയർമാൻ ഗോപു നന്തിലത്ത്, ഷൈനി ഗോപു നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, സി.ഇ.ഒ പി.എ. സുബൈർ, അഡ്മിനിസ്ട്രേഷൻ ഹെഡ് എൻ.പി. ജോയ്, ഐ.ടി. ഡിവിഷൻ ജനറൽ മാനേജർ പ്രവീൺ, ഗൾഫ് പാർക്ക് ബാബു എന്നിവർ പങ്കെടുത്തു.
മെഗാ ബംപർ സമ്മാനമായ സ്റ്റുഡിയോ അപ്പാർട്ട്മെന്റിന് കെ.പി. സജിയാണ് അർഹനായത്. ബംപർ സമ്മാനമായ 5 ഹ്യുണ്ടായ് എക്സ്റ്റർ കാറുകൾ കെ.എസ്. ശ്രീകുൽ, പി. സുകുമാരൻ, ആർ. പ്രത്യുഷ്, ജിബിൻ ജോസഫ്, സഞ്ജു വി. സജീവ് എന്നിവർക്കും ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |