
കൊച്ചി: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ധനനയ രൂപീകരണത്തിലെ നിർണായക മേഖലകൾ പരിശോധിക്കുന്ന സമിതിയിൽ മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനടക്കം മൂന്ന് ഇന്ത്യയ്ക്കാരെ നിയമിച്ചു. ഡൽഹി സ്വദേശിയായ സാമ്പത്തിക വിദഗ്ദ്ധൻ രാജ് ചെട്ടി, മൈക്രോസോഫ്‌റ്റ് എക്സിക്യുട്ടീവ് ആശ ശർമ്മ എന്നിവരാണ് മറ്റ് ഇന്ത്യക്കാർ.
അഞ്ച് പ്രത്യേക സമിതികളാണ് പുതിയ ഗവർണർ കെവിൻ വാർഷ് നിയമിച്ചത്. ഫെഡറൽ റിസർവിന്റെ പിന്തുണയോടെയായിരിക്കും സമിതികളുടെ പ്രവർത്തനമെങ്കിലും അവ സ്വതന്ത്രമായി പഠനം നടത്തി ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്.ഒ.എം.സി)ക്ക് ശുപാർശകൾ സമർപ്പിക്കും. രഘുറാം രാജനെ ബാലൻസ് ഷീറ്റ് നയ സമിതിയിലേക്കാണ് നിയമിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |