SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.27 AM IST

റെയിൽവേ തൊഴിലാളികൾക്ക് മുത്തൂറ്റ് ഫിനാൻസ് ഓണക്കിറ്റുകൾ

muthoot

കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച് മുത്തൂറ്റ് ഫിനാൻസ് സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജംഗ്ഷൻ (സൗത്ത്), എറണാകുളം ടൗൺ (നോർത്ത്) റെയിൽവേ സ്റ്റേഷനുകളിലെ ശുചീകരണ ജീവനക്കാർക്കും ചുമട്ടുതൊഴിലാളികൾക്കുമായി 132 ഓണക്കിറ്റുകൾ വിതരണം ചെയ്തു. പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർക്ക് വൃത്തിയുള്ളതും സൗകര്യപ്രദവുമായ റെയിൽവേ സ്റ്റേഷൻ അന്തരീക്ഷം ഒരുക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നവരോടുള്ള ആദരമായാണ് ഓണത്തിന് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തത്. മുത്തൂറ്റ് ഫിനാൻസ് കൺസൾട്ടന്റ് വിനു മാമ്മൻ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് കണ്ടന്റ് മാനേജർ പി. പത്മകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയതത്. എറണാകുളം ജംഗ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ശിവകുമാർ, ചീഫ് ഹെൽത്ത് ഇൻസ്‌പെക്ടർ എം. സിന്ധു , ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, സ്മിത, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ (കൊമേഴ്‌സ്യൽ) ഗണേഷ്, പ്രവീൺ, എറണാകുളം ടൗൺ (നോർത്ത്) റെയിൽവേ സ്റ്റേഷൻ മാനേജർ വർഗീസ് സ്റ്റീഫൻ എ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ (കൊമേഴ്‌സ്യൽ) അനിൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUTHOOT FINANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360