SignIn
Kerala Kaumudi Online
Monday, 03 August 2026 10.19 PM IST

വില്ലി വാൽഷ് ഇൻഡിഗോ സി.ഇ.ഒ

willy-wash

കൊച്ചി: ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) വ്യോമയാന രംഗത്തെ പ്രമുഖനും പൈലറ്റുമായ വില്ലി വാൽഷ് ചുമതലയേറ്റു. അയർലൻഡ് സ്വദേശിയായ വാൽഷ്, ജൂലായ് 31-ന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (ഐ.എ.ടി.എ) ഡയറക്ടർ ജനറൽ സ്ഥാനം ഒഴിഞ്ഞ ശേഷമാണ് ഇൻഡിഗോയുടെ നേതൃത്വത്തിലെത്തിയത്. കഴിഞ്ഞ ഡിസംബറിലെ പ്രവർത്തന തടസങ്ങളെ തുടർന്ന് മുൻ സി.ഇ.ഒ പീറ്റർ എൽബേഴ്സ് രാജിവെച്ചതിന് പിന്നാലെ മാർച്ച് 31-നാണ് വാൽഷിനെ നിയമിച്ചത്.

ആഗോള വികസന പദ്ധതികൾക്ക് നേതൃത്വം നൽകുക, പ്രവർത്തന മികവ് ശക്തിപ്പെടുത്തുക, റൂട്ട്ശൃംഖലയും വാണിജ്യ തന്ത്രങ്ങളും വിപുലപ്പെടുത്തുക, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുക എന്നിവയ്ക്കാകും വാൽഷ് മുൻഗണന നൽകുകയെന്ന് കമ്പനി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360