SignIn
Kerala Kaumudi Online
Monday, 12 October 2026 1.53 AM IST

കെ.എസ്.എഫ്.ഇയിൽ പ്രത്യേക സേവന കൗണ്ടറുകൾ

ksfe

തൃശൂർ: ഉപഭോക്തൃസേവനം കൂടുതൽ കാര്യക്ഷമവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്കും പ്രവാസി മലയാളികൾക്കും കെ.എസ്.എഫ്.ഇ പ്രത്യേക സേവന കൗണ്ടറുകൾ ആരംഭിക്കുന്നു. ഈ കൗണ്ടറുകളിലൂടെ ശാഖയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കും. കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും സേവനങ്ങൾ ലഭ്യമാക്കാൻ സംവിധാനം സഹായകരമാകും. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങൾ ലളിതമാക്കുന്നതിനും എല്ലാവർക്കും മെച്ചപ്പെട്ട ഉപഭോക്തൃാനുഭവം ഉറപ്പാക്കുന്നതിനുമുള്ള കെ.എസ്.എഫ്.ഇ യുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സംരംഭമെന്ന് മാനേജിംഗ് ഡയറക്ടർ പി.എൻ.അഭിലാഷ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360