SignIn
Kerala Kaumudi Online
Sunday, 11 October 2026 3.35 PM IST

'പോരാട്ടം  തുടങ്ങിയിട്ടേയുള്ളൂ,  മോദിയും അമിത് ഷായും  തലകുനിക്കണം';  പ്രതിഷേധം  തുടരുമെന്ന് സിജെപി

READ ENGLISH VERSION
saurav-das
അശുതോഷ് റങ്ക, സൗരവ് ദാസ്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഇന്ന് ഉച്ചയ്ക്ക് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിജെപി നേതാക്കളായ അശുതോഷ് റങ്കയും സൗരവ് ദാസും ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹിയിൽ നടക്കുന്നത് 'പൊലീസ് രാജ്' ആണെന്ന് അശുതോഷ് റങ്ക ആരോപിച്ചു.

'മോദി രാജ്യത്തിന് അപമാനമാണ്. അടിയന്തരാവസ്ഥ നേരിട്ട് കാണുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. മോദിയും അമിത് ഷായും ജനങ്ങളോട് യുദ്ധം ചെയ്യുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നു. ഞങ്ങൾ ഇനിയും പോരാട്ടം തുടരും. ഡൽഹിയിൽ നടക്കുന്നത് 'പൊലീസ് രാജ്'. ഇന്നലെ കസ്റ്റഡിയിൽ എടുത്തപ്പോൾ മാതാപിതാക്കളോട് സംസാരിക്കാൻ പോലും അനുവദിച്ചിരുന്നില്ല. പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ എന്ന് അവർ മറക്കരുത്.

മോദിയും ഷായും തലകുനിക്കണം. ദീപ്കെ‌യുടെ മുത്തശ്ശി മരിച്ചു. ഈ ദുഃഖത്തിൽ ഞങ്ങളെല്ലാം അദ്ദേഹത്തിനൊപ്പമുണ്ട്. മരണവാർത്തഅറിയിക്കുമ്പോഴും പൊലീസ് മോശമായാണ് ഞങ്ങളോട് പെരുമാറിയത്. ഞങ്ങളുടെ വക്കിലിനെ കാണാൻ പോലും അനുവദിച്ചില്ല. ഞങ്ങളുടെ ഫോൺ അവർ ബലമായി പിടിച്ചുവാങ്ങി. അവർ ആ ഫോണിൽ എന്തൊക്കെ ചെയ്തുവെന്ന് ഞങ്ങൾക്ക് അറിയില്ല. അവർ ചിലപ്പോൾ അത് ഹാക്ക് ചെയ്ത് കാണും. ഞങ്ങൾക്കെതിരെ തെളിവുകൾ ഉണ്ടാക്കാൻ അത് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ട്. നാഷണൽ ഹ്യൂമൻ റൈറ്റ് കമ്മീഷനെല്ലാം ഇന്നലെ എവിടെയായിരുന്നു?​. പൊലീസ് ഇന്നലെ ഗുണ്ടകളെ പോലെയാണ് ഞങ്ങളോട് പെരുമാറിയത്'- അശുതോഷ് റങ്കയും സൗരവ് ദാസും വ്യക്തമാക്കി.

English Summary

The Cockroach Janata Party (CJP) has said it will continue its protest demanding the resignation of Chief Election Commissioner Gyanesh Kumar. Party leaders Ashutosh Ranka and Saurav Das alleged that the police treated them unfairly after they and fellow leader Abhijeet Deepke were arrested on a flight and later released by a special executive magistrate in Delhi.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GYANESH KUMAR, CJP PROTEST, ABHIJEET DEEPKE, ASHUTOSH RANKA, DELHI POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360