SignIn
Kerala Kaumudi Online
Sunday, 11 October 2026 8.26 PM IST

കരടിയുടെ വായിൽപ്പെട്ട 15കാരന് രക്ഷയായത് പൊട്ടിത്തെറിച്ച മൊബൈൽ ഫോൺ, രണ്ടാം ജന്മമെന്ന് ദൃക്‌സാക്ഷി

bear-
കരടി

മോസ്‌കോ: ആക്രമിച്ച കരടിയുടെ വായിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതോടെ 15കാരന് രണ്ടാം ജന്മം. റഷ്യയിലെ അൽത്തായ് മേഖലയിലാണ് സംഭവം. കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മോസ്‌കോയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരു പ്രമുഖ ബ്രിട്ടീഷ് മാദ്ധ്യമമാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

വിദൂര മേഖലയിലെത്തിയതായിരുന്നു കൗമാരക്കാരനും സുഹൃത്തും. ഇതിനിടെ കരടി അടുത്തേക്ക് വരുന്നതുകണ്ട് ഭയന്ന കുട്ടി സമീപത്തെ മരത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പിന്നാലെയെത്തിയ കരടി കുട്ടിയെ പിടികൂടി താഴേക്ക് വലിച്ചിട്ടശേഷം കടിക്കുകയും മാന്തുകയും ചെയ്തു. സംഭവം കണ്ട ഒരാൾ കരടിയെ ഓടിക്കാൻ നായ്ക്കളെ അഴിച്ചുവിട്ടു. ഇതിനിടെ കരടി കുട്ടിയുടെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ കടിച്ചു. കടുത്ത സമ്മർദത്തെത്തുടർന്ന് ഫോണിലെ ബാറ്ററി തീപിടിച്ച് പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്. അപ്രതീക്ഷിത സ്‌ഫോടനത്തിൽ പരിഭ്രാന്തനായ കരടി കുട്ടിയെ വിട്ട് കാട്ടിലേക്ക് ഓടി മറയുകയായിരുന്നു.

കരടി കുട്ടിയുടെ പിൻഭാഗത്ത് കടിച്ച സമയത്താണ് പോക്കറ്റിലുണ്ടായിരുന്ന ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതെന്നും ഇതാണ് മൃഗത്തെ പിന്തിരിപ്പിച്ചതെന്നും ദൃക്സാക്ഷി പറയുന്നു. കരടിയുടെ ആക്രമണത്തിൽ തലയിലും തലയോട്ടിയിലും മുഖത്തെ അസ്ഥികളിലും കഴുത്തിലും ഉൾപ്പെടെ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ഫോണിൽനിന്നുള്ള പൊള്ളലും ഏറ്റു. സുഹൃത്ത് സഹായം തേടിയതോടെ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചു.

നില ഗുരുതരമായതിനെത്തുടർന്ന് പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായിമോസ്‌കോയിലേക്ക് വിമാനമാർഗം മാറ്റുകയായിരുന്നു. സോൾട്ടൺ എന്ന വിദൂര ഗ്രാമത്തിൽനിന്ന് ഏകദേശം 12 മൈൽ അകലെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. ആക്രമണം നടത്തിയ കരടിയെ കണ്ടെത്താൻ അധികൃതരും വന്യജീവി ഉദ്യോഗസ്ഥരും ശ്രമം തുടരുകയാണ്.

English Summary

A 15-year-old boy in Russia's Altai region survived a bear attack when his smartphone, in his pocket, exploded as the bear bit him. The blast caused the bear to flee. The boy suffered severe injuries to his head, face, and neck, requiring an airlift to a Moscow hospital for specialized treatment.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEAR ATTACK, LATESTNEWS, RUSSIA, VIRALNEWS, SMART PHONE EXPLOSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360