
കൊച്ചി: കിയ ഇന്ത്യയുടെ ‘അഷ്വേർഡ് ബൈബാക്ക്’ പദ്ധതി പെട്രോൾ, ഡീസൽ, സി.എൻ.ജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളിലേക്ക് വ്യാപിപ്പിച്ചു. വാഹനത്തിന്റെ ഭാവിമൂല്യം വാങ്ങുമ്പോൾ തന്നെ അറിയാനും കാലാവധി പൂർത്തിയാകുമ്പോൾ വാഹനം മാറ്റിവാങ്ങാനും പദ്ധതി സഹായിക്കും. മൂന്ന് വർഷത്തിനകം വാഹനം തിരികെ നൽകുമ്പോൾ, നിബന്ധനകൾക്ക് വിധേയമായി ഐ.സി.ഇ. മോഡലുകൾക്ക് വാങ്ങിയ വിലയുടെ 75 ശതമാനം വരെയും ഇലക്ട്രിക് വാഹനങ്ങൾക്ക് 70 ശതമാനം വരെയും ബൈബാക്ക് മൂല്യം ലഭിക്കും. സോനെറ്റ്, സിറോസ്, ന്യൂ സെൽറ്റോസ്, കാരൻസ്, കാരൻസ് ക്ലാവിസ്, സൊറന്റോ എന്നിവ പദ്ധതിയിൽ ഉൾപ്പെടും. ഐ.സി.ഇ. വാഹനങ്ങൾക്ക് മൂന്ന്, നാല്, അഞ്ച് വർഷവും ഇ.വികൾക്ക് മൂന്ന്, നാല് വർഷവുമാണ് കാലാവധി. പ്രതിവർഷം 10,000, 15,000, 20,000 കിലോമീറ്റർ മൈലേജ് ഓപ്ഷനുകളുണ്ട്. അംഗീകൃത ഡീലർമാർ വഴി വാഹനം വാങ്ങുമ്പോൾ പദ്ധതിയിൽ ചേരാം.
വാഹനത്തിന്റെ ഭാവിമൂല്യം വാങ്ങുമ്പോൾ തന്നെ അറിയുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസവും ഭാവിയിലെ അപ്‌ഗ്രേഡുകളുടെ ആസൂത്രണത്തിനും സഹായവുമാകും.
അതുൽ സൂദ്
സീനിയർ വൈസ് പ്രസിഡന്റ്
കിയ ഇന്ത്യ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |