SignIn
Kerala Kaumudi Online
Monday, 12 October 2026 2.37 AM IST

ഓഹരി വിപണിയെ കൈവിട്ട് വിദേശ നിക്ഷേപകർ

fii

ഒക്ടോബറിൽ ഇതുവരെ പിൻവലിച്ചത് 45,125 കോടി രൂപ

കൊച്ചി ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമാകുന്നു. ഒക്ടോബറിലെ ആദ്യ ആറ് വ്യാപാര ദിനങ്ങളിൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ(എഫ്.പി.ഐ) 45,125 കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽ നിന്ന് തിരിച്ചുകൊണ്ടുപോയത്. സെപ്തംബറിലെ അറ്റവിൽപ്പനയായ 45,536 കോടി രൂപയ്ക്ക് ഏതാണ്ട് തുല്യമാണിത്. കഴിഞ്ഞ വാരം മുഖ്യ സൂചികകൾ നേട്ടമുണ്ടാക്കിയെങ്കിലും വിദേശ നിക്ഷേപകർ വിൽപ്പന തുടരുകയാണ്. അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ യീൽഡ് ഗണ്യമായി ഉയർന്നതാണ് വിദേശ നിക്ഷേപകരെ ഇന്ത്യൻ വിപണിയിൽ നിന്ന് അകറ്റുന്ന പ്രധാന ഘടകം. ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും രൂപയുടെ ദൗർബല്യവും വിദേശ നിക്ഷേപകരെ അലട്ടുന്നു.

ട്രഷറി ബോണ്ടുകളിൽ നിന്ന് താരതമ്യേന സുരക്ഷിതമായ ഉയർന്ന വരുമാനം ലഭിക്കുമ്പോൾ ഇന്ത്യൻ ഓഹരികളിൽ റിസ്‌ക് എടുക്കാൻ എഫ്. പി.ഐകൾക്ക് താത്പര്യം കുറവാണ്. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവിന് ഓഹരി വിലകളിലെ ആകർഷകമായ മൂല്യനിർണയം, കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ, ആഗോള പലിശ നിരക്കുകൾ എന്നിവ നിർണായകമാണ്.

അമേരിക്കൻ ബോണ്ട് യീൽഡ് കുറഞ്ഞാൽ വീണ്ടും നിക്ഷേപകർക്ക് ഇന്ത്യയിൽ താത്പര്യമുണ്ടാകും. എണ്ണവില കുറയുന്നതും രൂപയുടെ നില മെച്ചപ്പെടുത്തുന്നതും വിദേശ പണം തിരിച്ചെത്താൻ സഹായിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360