SignIn
Kerala Kaumudi Online
Thursday, 13 August 2026 1.17 AM IST

ടാറ്റയിലെ ചാന്ദ്ര പൗർണമി

READ ENGLISH VERSION

കൊച്ചി: ടാറ്റ സൺസിനെ നിരവധി പുതിയ മേഖലകളിലേക്ക് നയിച്ചതിനു ശേഷമാണ് എൻ. ചന്ദ്രശേഖരൻ ചെയർമാൻ പദത്തിൽ നിന്ന് ഒഴിയുന്നത്. ഒൻപത് വർഷത്തിനിടെ ഡിജിറ്റൽ സർവീസസ്, റീട്ടെയിൽ, ഇലക്ട്രോണിക്സ്, വൈദ്യുതി വാഹനങ്ങൾ, സെമികണ്ടക്‌ടറുകൾ എന്നീ മേഖലകളിലെ മുൻനിര ഗ്രൂപ്പായി ടാറ്റ സൺസിനെ മാറ്റാൻ ചന്ദ്രയ്ക്ക് കഴിഞ്ഞു. ടി.സി.എസ്, ടാറ്റ മോട്ടോർസ്, എയർ ഇന്ത്യ തുടങ്ങി 30ൽ അധികം കമ്പനികളാണ് ടാറ്റ സൺസിന് കീഴിലുള്ളത്.

2020 സാമ്പത്തിക വർഷത്തിൽ 7.89 ലക്ഷം കോടി രൂപയുണ്ടായിരുന്ന മൊത്തം വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 16.24 ലക്ഷം കോടി രൂപയായി ഉയർന്നു. അറ്റാദായം ഇക്കാലയളവിൽ അഞ്ചിരട്ടി വർദ്ധനയോടെ 32,000 കോടി രൂപയിൽ നിന്ന് 1.71 ലക്ഷം കോടി രൂപയിലെത്തി. ടാറ്റ സൺസിന് കീഴിലുള്ള ലിസ്‌റ്റഡ് കമ്പനികളുടെ വിപണി മൂല്യം ആറ് വർഷത്തിനിടെ 9.31 ലക്ഷം കോടി രൂപയിൽ നിന്ന് 24.39 ലക്ഷം കോടി രൂപയായി.

പൊ​തു​മേ​ഖ​ല​ ​ക​മ്പ​നി​യാ​യ​ ​എ​യ​ർ​ ​ഇ​ന്ത്യ​യു​ടെ​ ​ഉ​ട​മ​സ്ഥാ​വ​കാ​ശം​ ​പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ​ശേ​ഷം​ ​ടാ​റ്റ​ ​ഗ്രൂ​പ്പി​ന് ​ല​ഭി​ക്കു​ന്ന​തി​ലും​ ​എ​ൻ.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​പ്ര​ധാ​ന​ ​പ​ങ്ക് ​വ​ഹി​ച്ചു.​ ​എ​ന്നാ​ൽ​ ​എ​യ​ർ​ ​ഇ​ന്ത്യ​യു​ടെ​ ​കു​തി​ച്ചു​യ​രു​ന്ന​ ​ന​ഷ്‌​ടം​ ​ച​ന്ദ്ര​ശേ​ഖ​ര​ന്റെ​ ​പ​ടി​യി​റ​ക്ക​ത്തി​ൽ​ ​പ​ങ്ക് ​വ​ഹി​ച്ചു​വെ​ന്ന​താ​ണ് ​നി​ർ​ഭാ​ഗ്യ​ക​ര​മാ​യ​ ​വ​സ്തു​ത.​ ​ച​ന്ദ്ര​യു​ടെ​ ​രാ​ജി​ ​വാ​ർ​ത്ത​ക​ൾ​ ​ടാ​റ്റ​ ​ഗ്രൂ​പ്പ് ​ക​മ്പ​നി​ക​ളു​ടെ​ ​ഓ​ഹ​രി​ക​ളി​ലും​ ​വി​ൽ​പ്പ​ന​ ​സ​മ്മ​ർ​ദ്ദം​ ​സൃ​ഷ്‌​ടി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TATA SONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360