SignIn
Kerala Kaumudi Online
Monday, 21 September 2026 5.07 PM IST

'കൊക്കക്കോളയും മെന്റോസും തമ്മിൽ പ്രവർത്തിച്ചു, ആകാശത്തേക്ക് പറന്നുയർന്ന് യുവാവ്'; സൂചന ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ

ai-image
എഐ ഇമേജ്

കൊക്കക്കോളയും മെന്റോസും തമ്മിൽ കൂടിക്കലരുമ്പോൾ നുരയും പതയും പുറന്തള്ളപ്പെടുമെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ, ഈ

പ്രതിഭാസത്തിന് ഒരാളെ മുകളിലേക്ക് പറത്തിവിടാനുള്ള ശക്തിയുണ്ടെന്ന് വിശ്വസിക്കാനാകുമോ? അത്തരമൊരു വിചിത്രരംഗമാണ് ഇപ്പോൾ സോഷ്യൽ മീഡ‌ിയയിൽ വൈറലാകുന്നത്.

കൊക്കക്കോള നിറച്ചിരിക്കുന്ന ടാങ്കറിൽനിന്ന് വലിയരീതിയിൽ പാനീയം റോഡിലേക്ക് ഒഴുകുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ടാങ്കർ ലോറിക്ക് സമീപത്തായി ഒരു മെന്റോസ് ട്രക്ക് നിർത്തിയിട്ടിരിക്കുന്നതും കാണാം. ഇതിനിടെ ഒരാൾ വലിയൊരു കന്നാസുമായെത്തി റോഡിൽ വീണുകൊണ്ടിരിക്കുന്ന കൊക്കക്കോള ശേഖരിക്കാൻ തുടങ്ങുന്നു. ശേഷം അതിൽ നിന്നും കുറച്ച് കുടിച്ച ശേഷം കന്നാസ് ദൂരേക്ക് വലിച്ചെറിയുന്നു. തുടർന്ന് മെന്റോസ് നിറച്ചിരിക്കുന്ന ട്രക്ക് തുറന്ന് പെട്ടികൾ പുറത്തേക്കിടുന്നു. മെന്റോസും കൊക്കക്കോളയും തമ്മിൽ സമ്പർക്കത്തിൽപ്പെട്ടയുടൻ വലിയ രീതിയിൽ നുരയും പതയും ഉയരുന്നു. ഈ പ്രതിഭാസത്തിന്റെ ശക്തിയിൽ യുവാവ് ഉയർന്നുപൊങ്ങി ദൂരേക്ക് തെറിച്ചുപോകുന്നതാണ് തുടർന്നുള്ള രംഗം.

വീഡിയോ എഐ നിർമ്മിതമാണെന്ന് തെളിയിക്കുന്ന സൂചനകൾ ഉപയോക്താക്കൾതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മെന്റോസ് പെട്ടികളിൽ 'മെന്റോസ്' എന്നതിനുപകരം 'മെന്റെസ്' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകളിൽ കാണപ്പെടുന്ന അക്ഷരത്തെറ്റുകൾക്ക് ഉദാഹരണമായാണ് ഇതിനെ പലരും ചൂണ്ടിക്കാണിക്കുന്നത്.

'ഇത് എഐ ആണോയെന്ന് ചോദിച്ച് അമ്മ അയയ്‌ക്കുന്ന വീഡിയോകൾ' എന്ന അടിക്കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് നിർമ്മാതാവ് തന്നെ സമ്മതിച്ചിട്ടുണ്ട്. എഐ വന്നതോടെ എല്ലാ വീഡിയോകളും സംശയാസ്‌പദമായി തോന്നുന്നുവെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണം. എന്നാൽ ഇത്രയും മികച്ച രീതിയിൽ എഐ ഉപയോഗിച്ചതിനെ പലരും അഭിനന്ദിക്കുന്നുമുണ്ട്.

English Summary

An AI-generated video showing a man flying into the air after a Coca-Cola and Mentos reaction has gone viral. Viewers spotted the misspelled “mentes” label on the boxes, confirming it was AI-created.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COKE MENTOS EXPLOSION, MAN FLIES, AI VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360