SignIn
Kerala Kaumudi Online
Saturday, 15 August 2026 1.37 AM IST

ടൂറിസത്തിന് വ്യവസായപദവി ഒക്‌ടോ.10നകം: മന്ത്രി പി.സി. വിഷ്‌ണുനാഥ്

kt

കൊച്ചി: സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതികളിൽ ഉൾപ്പെടുത്തിയ ടൂറിസത്തിന് വ്യവസായ പദവി ഒക്ടോബർ 10ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് ടൂറിസം- സാംസ്‌കാരികമന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ഇതിനായി ചർച്ചകളും നടപടികളും തുടരുകയാണ്. അസോസിയേഷൻ ഒഫ് മെഡിക്കൽ ഫെസിലിറ്റേറ്റേഴ്സ് സംഘടിപ്പിച്ച മെഡിക്കൽ ടൂറിസം സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മെഡിക്കൽ ടൂറിസത്തിൽ കേരളത്തിന് വലിയ സാദ്ധ്യതകളുണ്ട്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചികിത്സാ- ആരോഗ്യസൗഖ്യ രംഗങ്ങളിലെ പദ്ധതികൾ കേരളത്തിൽ അതിവേഗം പൂർത്തിയാകുന്നു.

മലയാളി ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും കുറിച്ച് ആഗോള തലത്തിൽ മികച്ച അഭിപ്രായമാണുള്ളത്. ചികിസാസൗകര്യങ്ങൾ, കാലാവസ്ഥ, പ്രകൃതി തുടങ്ങി എല്ലാ കാര്യങ്ങളിലും കേരളം മെഡിക്കൽ ടൂറിസത്തിന് അനുയോജ്യമാണന്നും അദ്ദേഹം പറഞ്ഞു.

അസോസിയേഷൻ ഒഫ് മെഡിക്കൽ ഫെസിലിറ്റേറ്റേഴ്സ് പ്രസിഡന്റ് സുജിത് നടേശൻ അദ്ധ്യക്ഷനായി.

സെക്രട്ടറി തോമസ് ബാബു, ദീപക് ജോയ് എം.എൽ.എ, അസോസിയേഷൻ ഒഫ് അറബ് ടൂർ ഓപ്പറേറ്റേഴ്സ് പ്രസിഡന്റ് റഷീദ് കക്കാട്, ടൂറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ് മാനേജിംഗ് എഡിറ്റർ കെ.വി. രവിശങ്കർ എന്നിവർ സംസാരിച്ചു. ഇന്തോ അറബ് കണക്ട് കോൺക്ലേവ് ആഗസ്റ്റ് 31, സെപ്തംബർ ഒന്ന് തിയതികളിൽ കൊച്ചിയിൽ നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360