
കൊച്ചി: രാജ്യമൊട്ടാകെയുള്ള ഉപഭോക്താക്കൾക്കായി ഡിജിറ്റൽ ഇന്ത്യ സെയിൽ ക്രേസി ഓഫറുകൾ(ഡി.ഐ.എസ്.സി.ഒ) റിലയൻസ് ഡിജിറ്റൽ പ്രഖ്യാപിച്ചു. നാളെ വരെ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ വെബ്‌സൈറ്റ്, മൈജിയോ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഓഫർ ലഭ്യമാകും. സ്മാർട്ട്‌ഫോൺ, ടെലിവിഷൻ, ലാപ്‌ടോപ്പ്, ഗൃഹോപകരണങ്ങൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് ഓഫറുകളുണ്ട്. തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് 10,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും രണ്ടാമത്തെ ഉത്പന്നത്തിന് 50 ശതമാനം വരെ ഇളവും ലഭിക്കും. ബാങ്ക് കാർഡ്, പേപ്പർ ഫിനാൻസ്, യു.പി.ഐ ഇടപാടുകളിൽ 30,000 രൂപ വരെ ഡിസ്കൗണ്ടും ലഭിക്കും. സ്മാർട്ട്‌ഫോണുകൾക്ക് 30 മാസം വരെ നോ-കോസ്റ്റ് ഇ.എം.ഐ സൗകര്യമുണ്ട്. ലാപ്‌ടോപ്പുകൾക്ക് സൗജന്യ എക്സ്റ്റൻഡഡ് വാറന്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ 800ലേറെ നഗരങ്ങളിലായി 620ലേറെ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിലും 900ലേറെ മൈജിയോ സ്റ്റോറുകളിലും ഓഫറുകൾ ലഭിക്കും. സീസണിലെ മികച്ച ഡീലുകൾ ഒരുമിച്ച് ലഭ്യമാക്കുകയാണ് ലക്ഷ്യം. 4ജി സ്മാർട്ട്‌ഫോണുകൾ 10,999 രൂപ മുതലും 5ജി മോഡലുകൾ 13,999 രൂപ മുതലും ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |