SignIn
Kerala Kaumudi Online
Saturday, 15 August 2026 1.37 AM IST

റീഗൽ ജുവലേഴ്സ് ഫ്‌ളാഗ്ഷിപ്പ് ഷോറൂം ഇടപ്പള്ളിയിൽ

d

മഞ്ജു വാര്യർ നാളെ ഉദ്ഘാടനം ചെയ്യും

കൊച്ചി: കേരളത്തിലെ പ്രമുഖ ജുവലറി മാനുഫാക്‌ച്ചേഴ്‌സായ റീഗൽ ജുവലേഴ്സിന്റെ പുതിയ ഫ്‌ളാഗ്ഷിപ്പ് ഷോറൂം നാളെ രാവിലെ 10 മണിക്ക് ഇടപ്പള്ളി എൻ.എച്ച്. ബൈപ്പാസിൽ ചലച്ചിത്രതാരം മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

ലൈറ്റ് വെയ്റ്റ് വെഡ്ഡിംഗ് കളക്ഷനുകൾ, പരമ്പരാഗത കേരളീയ ആഭരണങ്ങൾ, ബോംബെ-കൊൽക്കത്ത ഡിസൈനുകൾ, ചെട്ടിനാട്, നഗാസ്, ആന്റിക്, പൊൽക്കി ശേഖരങ്ങൾ എന്നിവ ഇവിടെയുണ്ട്. ഇന്റർനാഷണൽ സർട്ടിഫൈഡ് ഡയമണ്ട്‌സ്, അൺകട്ട് ഡയമണ്ടുകൾ, പ്രെഷ്യസ് സ്റ്റോൺ, പ്രീമിയം പ്ലാറ്റിനം, 18K, 14K ആഭരണങ്ങൾ എന്നിവയുടെ വിപുലമായ ശേഖരവുമുണ്ട്. സ്വർണ വില വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്കായി അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമുണ്ട്.

പതിറ്റാണ്ടുകളുടെ വിശ്വാസ്യതയുള്ള റീഗൽ ജുവലേഴ്സിന്റെ ഈ പുതിയ ചുവടുവെയ്പ്പ് ആഭരണപ്രേമികൾക്ക് വേറിട്ട ഷോപ്പിംഗ് അനുഭവം സമ്മാനിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ വിബിൻ ശിവദാസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REGAL JEWLLERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360