SignIn
Kerala Kaumudi Online
Sunday, 06 September 2026 12.46 AM IST

ജെയിൻ യൂണിവേഴ്‌സിറ്റിയിൽ 'പ്രൊഫസർ ഒഫ് പ്രാക്ടീസ്' പദ്ധതി

padam

ആദ്യ ക്ഷണം മുഖ്യമന്ത്രി വി.ഡി. സതീശന്

കൊച്ചി: വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ വിദ്യാർത്ഥികളുമായി സംവദിക്കാൻ ക്ഷണിക്കുന്ന 'പ്രൊഫസർ ഒഫ് പ്രാക്‌ടീസ്' പദ്ധതിക്ക് ജെയിൻ (ഡീംഡ്-ടു-ബി) യൂണിവേഴ്‌സിറ്റി കൊച്ചി കാമ്പസിൽ തുടക്കമായി. പദ്ധതിയുടെ ആദ്യ ക്ഷണക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനീഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ് കൈമാറി. രാഷ്ട്രീയ സംരംഭകത്വവും ഭാവിലക്ഷ്യമാക്കിയുള്ള ഭരണനിർവഹണവും' എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കാനാണ് ക്ഷണം. മുഖ്യമന്ത്രിയുടെ നേതൃപാടവവും പ്രായോഗിക അനുഭവങ്ങളും വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഡോ. ടോം എം. ജോസഫ് പറഞ്ഞു. മന്ത്രിമാരായ റോജി എം. ജോൺ, ഷിബു ബേബി ജോൺ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. യു.ജി.സി കാറ്റഗറി വൺ പദവിയുള്ള ജെയിൻ യൂണിവേഴ്‌സിറ്റി ഉന്നത നിലവാരമുള്ള വിദ്യാഭ്യാസമാണ് നൽകിവരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAIN UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360