SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.20 AM IST

സൻസ്‌കാര സ്‌കൂളിൽ വിദ്യാർഥികൾക്കായി എ.ഐ ഹാക്കത്തണും ബൂട്ട്ക്യാമ്പും

padam

കൊച്ചി: സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഗൂഗിൾ ക്ലൗഡിന്റെ പിന്തുണയോടെ എ.ഐ ഹാക്കത്തണും ബൂട്ട്ക്യാമ്പും സംഘടിപ്പിക്കാനൊരുങ്ങി സൻസ്‌കാര സ്‌കൂൾ. കാക്കനാട് ഇൻഫോപാർക്ക് ഫേസ് രണ്ടിലെ സ്കൂളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന 'ഹാക്ക് യുവർ ഫ്യൂച്ചർ' ഇന്റർ സ്‌കൂൾ കോഡിംഗ് ഹാക്കത്തൺ രണ്ടാം സീസണിൽ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് സയൻസുമായി (മിറ്റ്‌സ് കൊച്ചി) സഹകരിച്ചാണ് പരിപാടി . കോഡിംഗ് പരിചയമില്ലാത്ത വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.

നാളെ രാവിലെ 8.30 മുതൽ വൈകിട്ട് നാല് വരെയാണ് ഗൂഗിൾ ക്ലൗഡിന്റെ പിന്തുണയോടെ 'എ.ഐ ബൂട്ട്ക്യാമ്പ്'. ഗൂഗിൾ എ.ഐ ടൂളുകൾ, ടീച്ചബിൾ മെഷീൻ, ജെമിനി, നോകോഡ് എ.ഐ പ്ലാറ്റ്‌ഫോമുകൾ എന്നിവ ഈ സെഷനിൽ പരിചയപ്പെടുത്തും. മെഷീൻ ലേണിംഗ്, ജനറേറ്റീവ് എ.ഐ, ഡേറ്റ, എ.ഐ എത്തിക്‌സ്, പ്രോംപ്റ്റ് എൻജിനീയറിംഗ് തുടങ്ങിയ വിഷയങ്ങളിൽ ഗൂഗിളിൽ നിന്നുള്ള വിദഗ്ദ്ധരും മിറ്റ്‌സിലെ അദ്ധ്യാപകരും പരിശീലനം നൽകും. സെപ്തംബർ 11ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെയാണ് ഹാക്കത്തൺ. വിദ്യാഭ്യാസം, ആരോഗ്യം, സസ്റ്റൈയിനബിലിറ്റി, സ്മാർട്ട് കമ്മ്യൂണിറ്റികൾ എന്നീ മേഖലകളിലെ വെല്ലുവിളികൾക്ക് എ.ഐ അധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്തി പ്രോട്ടോടൈപ്പുകൾ തയ്യാറാക്കുകയാണ് ലക്ഷ്യം. ആറ് മണിക്കൂറിനുള്ളിൽ പ്രോജക്ട് പൂർത്തിയാക്കി വിധികർത്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കണം.

വമ്പൻ സമ്മാനങ്ങൾ

ഒന്നാം സ്ഥാനത്തിന് 20,000 രൂപയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 10,000, 5,000 രൂപയും സമ്മാനം ലഭിക്കും. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യം മുന്നേറുമ്പോൾ വിദ്യാർത്ഥികളെ ചെറുപ്പത്തിലേ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സൻസ്‌കാര സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സ്വാമിനാഥൻ കൃഷ്ണ, മുത്തൂറ്റ് ഗ്രൂപ്പ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് ആൻഡ് സി.എസ്.ആർ മേധാവി രോഹിത് രാജ് എന്നിവരും സന്നിഹിതരായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANSKARA SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360