
ന്യൂഡൽഹി: വാഹനത്തിൽ സ്ഥാപിച്ച ഫാസ്ടാഗ് മാറ്റാതെ ബാങ്ക് അക്കൗണ്ട് മാറ്റാൻ സഹായിക്കുന്ന വൺടാഗ് പ്ളാറ്റ്ഫോം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അവതരിപ്പിച്ചു. ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡിന്റെയും നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെയും സംയുക്തമായി വികസിപ്പിച്ച പ്ളാറ്റ്ഫോം ദേശീയ പാതാ അതോറിറ്റിയുടെ രാജ്മാർഗ് യാത്ര മൊബൈൽ ആപ്പിൽ ലഭ്യമാണ്.
നിലവിൽ ഫാസ്ടാഗുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് മാറ്റാൻ വാഹനത്തിലെ ഫാസ്ടാഗ് ഡീആക്ടിവേറ്റ് ചെയ്ത് പുതിയ ടാഗ് എടുക്കണം. വൺടാഗ് വഴി ഫാസ്ടാഗ് ഐഡി നിലനിർത്തി ബാങ്ക് അക്കൗണ്ട് മാറ്റാം. ബാങ്ക് മാറുമ്പോൾ പഴയ അക്കൗണ്ടിലെ ബാലൻസ് തുക അടക്കം എല്ലാ വിവരങ്ങളും പുതിയതിലേക്ക് മാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |