
കൊച്ചി: ബാങ്ക് ഒഫ് ഇന്ത്യയുടെ എറണാകുളം സോണൽ ഓഫിസിന്റെ പുതിയ മന്ദിരം ചമ്പക്കര ചക്രമ്പിള്ളി എൻക്ലേവിൽ ചെന്നൈ ഫീൽഡ് ജനറൽ മാനേജർ അനിത മൊഹന്തി ഉദ്ഘാടനം ചെയ്തു. എറണാകുളം സോണൽ മാനേജർ എ. മുരളി സ്വാഗതം പറഞ്ഞു. ബാങ്കിന്റെ 121 വർഷത്തെ അഭിമാനകരമായ പ്രവർത്തന പാരമ്പര്യവും രാജ്യനിർമ്മാണത്തിലെ പങ്കാളിത്തവും അനിത മൊഹന്തി അനുസ്മരിച്ചു. ബാങ്ക് ഒഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷൻ കേരള ജനറൽ സെക്രട്ടറി ജി. സനിൽ കുമാർ, സ്റ്റാഫ് യൂണിയൻ കേരള ജനറൽ സെക്രട്ടറി സന്ദീപ് നാരായൺ, വെൽഫെയർ അസോസിയേഷൻ സൗത്ത് സോൺ ജനറൽ സെക്രട്ടറി പോർചെഴിയൻ എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി സോണൽ മാനേജർ പി. മേനക., മുൻ എ.ജി.എം ഉണ്ണികൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |