
കൊച്ചി: തൃശൂർ ആസ്ഥാനമായ മുൻനിര സോഷ്യൽ ബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ഡയറക്ടർ ബോർഡിലേക്ക് ധനകാര്യ വിദഗ്ധരായ ഹരി വെള്ളൂർ, അശോക് തുക്കാറാം ധമൻകർ എന്നിവരെ നിയമിച്ചു. ഹരി വെള്ളൂരിനെ നോൺ എക്‌സിക്യുട്ടീവ് ഡയറക്ടറായും അശോക് തുക്കാറാം ധമൻകറിനെ നോൺ എക്‌സിക്യുട്ടീവ് ഇൻഡിപെൻഡന്റ് ഡയറക്ടറായുമാണ് നിയമിച്ചത്. സാമ്പത്തിക രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പ്രവൃത്തി പരിചയമുള്ള ഹരി വെള്ളൂരിന് ബാങ്കിംഗ്, ബ്രാഞ്ച് ഓപ്പറേഷൻസ്, ഉപഭോക്തൃ പങ്കാളിത്തം, ബിസിനസ് വികസനം എന്നീ മേഖലകളിൽ ദീർഘകാലത്തെ വൈദഗ്ധ്യമുണ്ട്. മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ദേഹം, ഇസാഫ് ബാങ്കിന്റെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റായും എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സീനിയർ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാറ്റേർഡ് അക്കൗണ്ടന്റായ അശോക് തുക്കാറാം ധമൻകറിന് നിക്ഷേപ ബാങ്കിംഗ്, സുസ്ഥിര ധനകാര്യം, കാർഷിക മൂല്യശൃംഖല, സാമ്പത്തിക സേവനങ്ങൾ എന്നീ മേഖലകളിൽ ദീർഘകാലത്തെ വൈദഗ്ധ്യമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |